Earthquake | രണ്ടാഴ്ച മുന്‍പ് ദുരന്തമുണ്ടായ അതേ പ്രദേശം; 6.3 തീവ്രത രേഖപ്പെടുത്തി തുര്‍കി-സിറിയ അതിര്‍ത്തിയില്‍ വീണ്ടും ഭൂമികുലുക്കം; 3 മരണം; 600 ലേറെ പേര്‍ക്ക് പരുക്ക്

 




ഇസ്തംബുള്‍: (www.kvartha.com) തുര്‍കി -സിറിയ അതിര്‍ത്തി പ്രദേശത്ത് വീണ്ടും ഭൂകമ്പം. രണ്ടാഴ്ച മുന്‍പ് ദുരന്തമുണ്ടായ അതേ പ്രദേശത്താണ് ഭൂകമ്പമുണ്ടായത്. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഉണ്ടായ ഭൂമികുലുക്കത്തില്‍ മൂന്നുപേര്‍ മരിച്ചു. 600 ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് പുറത്ത് വരുന്ന റിപോര്‍ട്. 

6.3 തീവ്രത രേഖപ്പെടുത്തിയെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജികല്‍ സെന്റര്‍ (ഇഎംഎസ്സി) അറിയിച്ചു. ഹതായ് പ്രവിശ്യയില്‍ രണ്ട് കിലോമീറ്റര്‍ ആഴത്തില്‍വരെ പ്രകമ്പനം അനുഭവപ്പെട്ടു. ശക്തിയേറിയ ഭൂകമ്പമാണേ മധ്യ അന്താക്യയില്‍ ഉണ്ടായതെന്നും കെട്ടിടങ്ങള്‍ക്കു നാശനഷ്ടമുണ്ടായെന്നും വാര്‍ത്താ ഏജന്‍സി റോയിടേഴ്‌സ് റിപോര്‍ട് ചെയ്തു. 

Earthquake | രണ്ടാഴ്ച മുന്‍പ് ദുരന്തമുണ്ടായ അതേ പ്രദേശം; 6.3 തീവ്രത രേഖപ്പെടുത്തി തുര്‍കി-സിറിയ അതിര്‍ത്തിയില്‍ വീണ്ടും ഭൂമികുലുക്കം; 3 മരണം; 600 ലേറെ പേര്‍ക്ക് പരുക്ക്


അതേസമയം, കഴിഞ്ഞഭൂകമ്പത്തില്‍ ആളുകള്‍ നഗരം വിട്ടതിനാല്‍ കൂടുതല്‍ ആളപായം റിപോര്‍ട് ചെയ്തിട്ടില്ല. തുര്‍കിയിലെ ദുരന്തനിവാരണ സേന സ്ഥലത്തെത്തി കാംപ് ചെയ്യുന്നുണ്ട്.  

ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തില്‍ ഏകദേശം 47,000 പേരാണ് മരിച്ചത്. 10 ലക്ഷത്തോളം ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു.


Keywords:  News,World,international,Turkey,Syria,Earth Quake,Death,Top-Headlines,Latest-News,Trending, Earthquake of 6.3 magnitude shakes Turkey-Syria border region, 3 died and over 600 injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia