ഇന്തൊനേഷ്യയില്‍ ശക്തമായ ഭൂചലനം: 25 മരണം, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

 


ജക്കാര്‍ത്ത: (www.kvartha.com 07.12.2016) ഇന്തൊനേഷ്യയില്‍ ശക്തമായ ഭൂചലനം. ഇന്തൊനേഷ്യയിലെ സുമാത്ര ദ്വീപസമൂഹത്തിലെ ആച്ചെ പ്രവശ്യയിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 25 ഓളം പേര്‍ മരിച്ചതായും നൂറിലധികം പേര്‍ക്കു പരിക്കേറ്റതായും പ്രാദേശിക ഭരണകൂടം അറിയിച്ചു.
ഇന്തൊനേഷ്യയില്‍ ശക്തമായ ഭൂചലനം: 25 മരണം, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു


പ്രദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഭൂചലനം ഉണ്ടായത്. വടക്കന്‍ പട്ടണമായ റീലെറ്റിന് സമീപം 17.2 കിലോമീറ്റര്‍ ആഴത്തില്‍ പിഡെ ജയ മേഖലയെ പിടിച്ചുകുലുക്കിയ ഭൂചലനത്തിന്റെ ഉത്ഭവം കടലിനടിയിലാണ്. അതേസമയം സുനാമി മുന്നറിയിപ്പുകളൊന്നും അധികൃതര്‍ നല്‍കിയിട്ടില്ല.

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള പിഡെ ജയ മേഖലയില്‍ ജനം പ്രഭാത നമസ്‌ക്കാരത്തിന് ഒരുങ്ങുന്നതിനിടെയായിരുന്നു ഭൂചലനം. നിരവധിക്കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമം നടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ജനം തെരുവുകളില്‍ കൂടിനില്‍ക്കുകയാണ്. മരിച്ചവരില്‍ നിരവധി പേര്‍ കുട്ടികളാണെന്നാണ് വിവരം.

2004ല്‍ ഇതേ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 1.2 ലക്ഷം പേര്‍ മരിച്ചിരുന്നു.

Also Read:
മജിസ്‌ട്രേറ്റിന്റെ മരണം; അഭിഭാഷകനെയും സുഹൃത്തിനെയും ചോദ്യം ചെയ്തു

Keywords:  Earthquake in Indonesia's Aceh province kills 25, Population, Injured, Tsunami, Warning, Muslim, Building Collapse, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia