ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം; 37 മരണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബാലി: (www.kvartha.com 06.08.2018) ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 37 മരണം. റിക്ടര്‍ സ്‌കെയിലില്‍ 7 രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ചയാണുണ്ടായത്. ഇന്തോനേഷ്യയിലെ ലൊംബോക്, ബാലി ഐലന്റുകളിലാണ് ഭൂചലനമുണ്ടായത്.

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം; 37 മരണം

ലൊംബോകിലാണ് ആളുകള്‍ മരിച്ചിരിക്കുന്നത്. ഇവിടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളു. ലൊംബോക്കിലെ ഗംഗ, കയങന്‍ എന്നീ സ്ഥലങ്ങളിലാണ് ഭൂകമ്പം വന്‍ നാശം വിതച്ചിരിക്കുന്നത്.

ഭൂകമ്പത്തെ തുടര്‍ന്ന് സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് പിന്നീട് പിന്‍ വലിച്ചു. ഭൂകമ്പത്തിന് പിന്നാലെ നിരവധി തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. 4.9 വരെയുള്ള ചലനങ്ങളാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ബാലിയില്‍ നിരവധി ഷോപ്പിംഗ് സെന്ററുകളും വീടുകളും തകര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The quake had an epicentre 18 km northwest of Lombok Timur in West Nusa Tenggara province and a depth of 15 km.

Keywords: World, Indonesia, Earth Quake 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia