കൈലി ജെന്നറിനെ പിന്തള്ളി ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന സെലിബ്രിറ്റിയായി ' ദ റോക്ക് '
Jul 7, 2020, 20:17 IST
ADVERTISEMENT
ലോസ്ആഞ്ചലസ്: (www.kvartha.com 07.07.2020) ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന സെലിബ്രിറ്റിയായി മാറി നടനും മുന്‍ റസ്ലിംഗ് താരവുമായ ' ദ റോക്ക് ' ഡ്വെയ്ന്‍ ജോണ്സണ്. ഇന്‍സ്റ്റഗ്രാമില്‍ 184 മില്യണ്‍ ഫോളോവേഴ്സുള്ള അമേരിക്കന്‍ മോഡലും സംരംഭകയുമായ കൈലി ജെന്നറിനെ പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് സ്ഥാപനമായ ഹോപ്പര്‍ എച്ച്.ക്യൂ ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
നിലവില്‍ 189 മില്യണ്‍ ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമില്‍ ജോണ്സണ് ഉള്ളത്. ഇന്‍സ്റ്റഗ്രാമിലെ ഓരോ സ്പോണ്‍സേര്‍ഡ് പോസ്റ്റുകള്‍ക്കും ജോണ്സണ് ഏകദേശം 10 ലക്ഷം യു എസ് ഡോളര്‍ വരെയാണ് ലഭിക്കുന്നത്. അതേ സമയം 22 കാരിയായ കൈലി ജെന്നറിന് ഏകദേശം 9,86,000 ഡോളറാണ് ഓരോ പോസ്റ്റിനും ലഭിക്കുന്നത്. ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കൈലിയുടെ അര്‍ദ്ധ സഹോദരി കിം കര്‍ദഷിയാന്‍, പോപ് ഗായിക അരിയാന ഗ്രാന്‍ഡെ എന്നിവരാണ് ജോണ്‍സണും കൈലിയ്ക്കും തൊട്ടുപിന്നിലുള്ളത്.
Keywords: World, instagram, News, Wrestling, Actor, Bollywood, Entertainment, Dwayne 'The Rock' Johnson is highest-paid Instagram celebrity

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.