SWAT Team | വനിതകള്‍ മാത്രമുള്ള പ്രത്യേക സായുധ പൊലീസ് ടീമിനെ സജ്ജീകരിച്ച് ദുബൈ പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ദുബൈ: (www.kvartha.com) വനിതകള്‍ മാത്രമുള്ള പ്രത്യേക സായുധ പൊലീസ് ടീമിനെ സജ്ജീകരിച്ച് ദുബൈ പൊലീസ്. പൊലീസ് സേനയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.  സേനയില്‍ സ്ത്രീശാക്തീകരണത്തിന് ലക്ഷ്യം വെച്ചുള്ള നടപടിയില്‍ താല്‍പര്യം പ്രകടിപ്പിച്ച വനിതകളെയാണ് പ്രത്യേക പരിശീലനം നടത്തി ടീമില്‍ ഉള്‍പെടുത്തിയത്.
Aster mims 04/11/2022

SWAT Team | വനിതകള്‍ മാത്രമുള്ള പ്രത്യേക സായുധ പൊലീസ് ടീമിനെ സജ്ജീകരിച്ച് ദുബൈ പൊലീസ്


സുപ്രധാന സുരക്ഷ ദൗത്യങ്ങള്‍ക്കുവേണ്ടി ഒരുക്കി നിര്‍ത്തുന്ന ആയുധ പരിശീലനം നേടിയ വിങ്ങാണിത്. തോക്കുകളുടെ ഉപയോഗം, ക്രിമിനലുകളെ പിടികൂടുന്നതിന് നടത്തുന്ന പരിശോധനകള്‍, യുദ്ധരംഗങ്ങളിലെ കൃത്യമായ ചുവടുകള്‍ എന്നിവയടക്കം വിവിധ കാര്യങ്ങളില്‍ ഇവര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.

SWAT Team | വനിതകള്‍ മാത്രമുള്ള പ്രത്യേക സായുധ പൊലീസ് ടീമിനെ സജ്ജീകരിച്ച് ദുബൈ പൊലീസ്


സ്ത്രീ ഉദ്യോഗസ്ഥരുടെ നേട്ടത്തില്‍ വലിയ അഭിമാനമുണ്ടെന്ന് ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്. ജെനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു. പ്രത്യേക പരിശീലനം നേടുന്നതിലും വെല്ലുവിളികള്‍ നിറഞ്ഞ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതിലും ടീമംഗങ്ങള്‍ ആവേശം പ്രകടിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords:  News,World,international,Dubai,Police,Women,Top-Headlines, Dubai gets its first all-women SWAT team


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia