SWAT Team | വനിതകള്‍ മാത്രമുള്ള പ്രത്യേക സായുധ പൊലീസ് ടീമിനെ സജ്ജീകരിച്ച് ദുബൈ പൊലീസ്
Jan 13, 2023, 14:55 IST
ADVERTISEMENT
ദുബൈ: (www.kvartha.com) വനിതകള്‍ മാത്രമുള്ള പ്രത്യേക സായുധ പൊലീസ് ടീമിനെ സജ്ജീകരിച്ച് ദുബൈ പൊലീസ്. പൊലീസ് സേനയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. സേനയില്‍ സ്ത്രീശാക്തീകരണത്തിന് ലക്ഷ്യം വെച്ചുള്ള നടപടിയില്‍ താല്‍പര്യം പ്രകടിപ്പിച്ച വനിതകളെയാണ് പ്രത്യേക പരിശീലനം നടത്തി ടീമില്‍ ഉള്‍പെടുത്തിയത്.
സുപ്രധാന സുരക്ഷ ദൗത്യങ്ങള്‍ക്കുവേണ്ടി ഒരുക്കി നിര്‍ത്തുന്ന ആയുധ പരിശീലനം നേടിയ വിങ്ങാണിത്. തോക്കുകളുടെ ഉപയോഗം, ക്രിമിനലുകളെ പിടികൂടുന്നതിന് നടത്തുന്ന പരിശോധനകള്‍, യുദ്ധരംഗങ്ങളിലെ കൃത്യമായ ചുവടുകള്‍ എന്നിവയടക്കം വിവിധ കാര്യങ്ങളില്‍ ഇവര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.
സ്ത്രീ ഉദ്യോഗസ്ഥരുടെ നേട്ടത്തില്‍ വലിയ അഭിമാനമുണ്ടെന്ന് ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്. ജെനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു. പ്രത്യേക പരിശീലനം നേടുന്നതിലും വെല്ലുവിളികള്‍ നിറഞ്ഞ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതിലും ടീമംഗങ്ങള്‍ ആവേശം പ്രകടിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: News,World,international,Dubai,Police,Women,Top-Headlines, Dubai gets its first all-women SWAT team
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.


