ദുബൈ എക്‌സ്പോ 2020: ആദ്യ 10 ദിവസങ്ങളില്‍ ടികെറ്റെടുത്ത് സന്ദര്‍ശിച്ചവരുടെ എണ്ണം നാല് ലക്ഷത്തിലേറെ
Oct 12, 2021, 12:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com 12.10.2021) ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും എക്‌സ്പോ നഗരിയിലേക്ക് ആദ്യ 10 ദിവസത്തില്‍ മേള ആസ്വദിക്കാന്‍ ടികെറ്റെടുത്ത് എത്തിയ സന്ദര്‍ശകരുടെ എണ്ണം നാല് ലക്ഷത്തിലേറെ. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്‌സ്പോയിലേക്ക് ആദ്യ 10 ദിവസങ്ങളില്‍ മൊത്തം 411,768 ടികെറ്റുകളുള്ള സന്ദര്‍ശകര്‍ എത്തിയതായി സംഘാടകര്‍ തിങ്കളാഴ്ച വെളിപ്പെടുത്തി. മേളയുടെ ഔദ്യോഗിക പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രദര്‍ശകര്‍, വോളന്റീയര്‍മാര്‍ എന്നിവരെ ഈ കണക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സന്ദര്‍ശകരില്‍ മൂന്നില്‍ ഒരാള്‍ വിദേശത്തു നിന്നുള്ള വിനോദ സഞ്ചാരികളാണ്. 175 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരാണ് മേള കണ്ടുമടങ്ങിയത്. അതേസമയം, അഞ്ചിലൊന്ന് സന്ദര്‍ശകര്‍ ഇതിനകം ഒന്നിലധികം തവണ എക്‌സ്പോ സന്ദര്‍ശിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ നടന്ന പത്രസമ്മേളനത്തിലാണ് സന്ദര്‍ശകരുടെ സ്ഥിതിവിവരക്കണക്കുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അധികൃതര്‍ പങ്കുവെച്ചത്. കഠിനമായ ചൂട് നിറഞ്ഞ കാലാവസ്ഥയിലും എക്‌സ്പോ സന്ദര്‍ശകരുടെ ഇഷ്ടവേദിയായി മാറുന്നുവെന്നാണ് ആദ്യ 10 ദിവസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വെര്‍ച്വല്‍ എക്‌സ്പോയിലൂടെ ഉദ്ഘാടന ചടങ്ങ് 30 ലക്ഷം പേരാണ് തത്സമയം വീക്ഷിച്ചത്. കഴിഞ്ഞ 10 ദിവസങ്ങളില്‍ ഓണ്‍ലൈനിലൂടെ എക്‌സ്പോ സന്ദര്‍ശിച്ചത് 50 ലക്ഷം പേരാണെന്നും സംഘാടകര്‍ വെളിപ്പെടുത്തി. രാജ്യത്തെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഇനിയും സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ജനപങ്കാളിത്തത്തില്‍ ഏറെ തൃപ്തിയുണ്ടെന്ന് യു എ ഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രിയും എക്‌സ്പോ ഡയറക്ടര്‍ ജനറലുമായ റീം അല്‍ ഹാശിമി പറഞ്ഞു. മേളയിലെ വിനോദ-വിജ്ഞാന പരിപാടികള്‍ വരും ആഴ്ചകളില്‍ കൂടുതല്‍ സമ്പന്നമാകുമെന്നും റീം അല്‍ ഹാശിമി അറിയിച്ചു.

Keywords: News, World, International, UAE, Dubai, Ticket, Visitors, People, Dubai Expo, Dubai Expo 2020: Over 4 lakh ticketed visitors in the first 10 days.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.