E-Scooter Banned | ദുബൈ മെട്രോയിലും ട്രാമിലും ഇ-സ്‌കൂടറുകള്‍ കയറ്റുന്നതിനുള്ള നിരോധനം പ്രാബല്യത്തിൽ വന്നു

 


ദുബൈ: (KVARTHA) മെട്രോയിലും ട്രാമിലും ഇ-സ്‌കൂടറുകള്‍ കയറ്റുന്നതിനുള്ള വിലക്ക് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. വാഹനം ഓടിക്കുന്നവരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (RTA) എക്‌സിലെ പോസ്റ്റിൽ അറിയിച്ചു. ദുബൈ നഗരത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന വാഹനമാണ് ഇ-സ്‌കൂടറുകള്‍. നിരോധനത്തിന് പിന്നാലെ പല യാത്രക്കാരും തങ്ങളുടെ ഇ-സ്‌കൂടർ മെട്രോ സ്‌റ്റേഷന് പുറത്ത് പാര്‍ക് ചെയ്യാന്‍ നിര്‍ബന്ധിതരായി.

E-Scooter Banned | ദുബൈ മെട്രോയിലും ട്രാമിലും ഇ-സ്‌കൂടറുകള്‍ കയറ്റുന്നതിനുള്ള നിരോധനം പ്രാബല്യത്തിൽ വന്നു

സൈകിളുകളും ഇലക്ട്രിക് സ്‌കൂടറുകളും ഉപയോഗിക്കുന്നവര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി വെള്ളിയാഴ്ച മുതല്‍ പ്രത്യേക റോബോടിനെയും രംഗത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം, ഒരു ഇലക്ട്രിക് സ്‌കൂടറില്‍ നിന്ന് പുക ഉയർന്നതിനെ തുടർന്ന് ഓണ്‍പാസീവ് മെട്രോ സ്റ്റേഷനിലെ സേവനങ്ങള്‍ ഒരു മണിക്കൂറോളം വൈകിയിരുന്നു.

മാത്രമല്ല, ഇ-സ്‌കൂടര്‍ യാത്രക്കാര്‍ക്കെതിരെയുള്ള പരാതികളും വര്‍ധിച്ചുവരികയാണ്. വാഹനങ്ങൾ അലക്ഷ്യമായി പാർക് ചെയ്യുന്നതായും നടപ്പാതകളിലൂടെ സഞ്ചരിക്കുന്നവർക്ക് തടസം സൃഷ്ടിക്കുന്നതായും പരാതികൾ വ്യാപകമാണ്. സുരക്ഷാ കാരണങ്ങളാല്‍ ചില അപാർട്മെന്റുകളിൽ ഇ-സ്‌കൂടറുകള്‍ കൊണ്ടുവരുന്നതിൽ നിന്ന് താമസക്കാരെ വിലക്കിയിട്ടുണ്ട്.

2022 ഏപ്രില്‍ മുതല്‍ 63,500-ല്‍ അധികം ഇ-സ്‌കൂടറുകള്‍ക്കാണ് ദുബൈയിൽ പെര്‍മിറ്റുകള്‍ നല്‍കിയത്. നിരോധനം പ്രാബല്യത്തിൽ വന്നതോടെ ഗതാഗതത്തിനായി കൂടുതൽ പണം ചിലവഴിക്കേണ്ടിവരുന്നതായും ചിലർ പരിതപിച്ചു.

Keywords: Dubai: E-scooters banned inside metro, tram from today, Dubai, News, E-scooters, Banned, Metro, Tram, Twitter, Social Media, World News.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia