മദ്യപിച്ച് അപരിചിതരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതില്‍ പശ്ചാത്താപം

 


ബ്രിട്ടനിലെ ഇരുപത് വയസ്സുകാരികളുടെ ദുശ്ശീലങ്ങള്‍ അറിയാന്‍ ഗ്ലാമര്‍.കോം അടുത്തിടെ ഒരു സര്‍വേ നടത്തി. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇതില്‍ കണ്ടെത്തിയത്. മദ്യപിച്ച് അപരിചിതരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുക, വിചിത്രസ്വഭാവക്കാരുമായി സൗഹൃദം, സമ്പാദ്യം ഇല്ലാതിരിക്കുക എന്നിവയാണ് ഇരുപതുകാരികളുടെ പ്രകടമായ സ്വഭാവമെന്ന് സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നു.

അമേരിക്കയിലെ ഒരു കോമഡി ടിവി പരിപാടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സര്‍വ്വേ നടത്തിയത് . പുതുതലമുറയിലെ യുവതികളുടെ ദുശീലങ്ങളാണ് ഹാസ്യരൂപേണ പരിപാടിയില്‍ അവതരിപ്പിച്ചത് . മദ്യപാനം, ലൈംഗികബന്ധം, വഴിവിട്ട കൂട്ടുകെട്ട് എന്നിവ ഇന്നത്തെ തലമുറയില്‍ പലരുടേയും ശീലമാണ്. 3,600 വായനക്കാര്‍ ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിപ്രായം അറിയിച്ചു.ഇരുപതു വയസ്സില്‍ , കുറഞ്ഞത് ഒരാളുമായെങ്കിലും ഡേറ്റിങ്ങില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അതില്‍ പശ്ചാത്താപമുണ്ടെന്നും 72 ശതമാനം പേര്‍ പറയുന്നു.മദ്യപിച്ച് അപരിചിതനുമായി ഉറങ്ങിയിട്ടുണ്ടെന്നുള്ള കാര്യം ലജ്ജയോടെ സമ്മതിക്കുന്നതായി 30 ശതമാനം പേര്‍ പറയുന്നു.
മദ്യപിച്ച് അപരിചിതരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതില്‍ പശ്ചാത്താപം

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകവഴി എസ്.ടി.ഐ ബാധിച്ചിട്ടുണ്ടെന്ന് 12 ശതമാനം പേരും അബോര്‍ഷന്‍ ചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് 61 ശതമാനം പേരും പറയുന്നു.ഇരുപതുവയസ്സ് പ്രായത്തില്‍ നഗരത്തിന്റെ കെണികളെക്കുറിച്ച് മനസ്സിലാക്കാതെ തങ്ങള്‍ പല വഴിവിട്ട ബന്ധങ്ങളിലും ചെന്നുപെട്ടിട്ടുണ്ടെന്ന് യുവതികള്‍ പശ്ചാത്തപിക്കുന്നതായി സര്‍വ്വേയില്‍ ചൂണ്ടിക്കാട്ടുന്നു.

അപരിചിതരുമായുള്ള കൂട്ടുകെട്ട് തങ്ങള്‍ക്ക് ടെന്‍ഷെന്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ചിലര്‍ പറയുന്നു.അമിതമദ്യപാനം മൂലം ജോലി നഷ്ടപ്പെട്ടതായും ചിലര്‍ അഭിപ്രായപ്പെട്ടു.ചിലര്‍ക്ക് ഇത്തരം ദുശ്ശീലങ്ങള്‍ കാരണം കനത്ത സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുണ്ട് .വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവഴിച്ചതായി 61 ശതമാനംപേര്‍ പറയുന്നു.ജീവിതച്ചെലവിനായി കടംവാങ്ങേണ്ടിവന്നതായും 38 ശതമാനംപേര്‍ പറഞ്ഞു.സമ്പാദ്യശീലമില്ലായിരുന്നെന്ന് 46 ശതമാനം പേര്‍ പശ്ചാത്തപിക്കുന്നു.

ഇന്നത്തെ ഇരുപതുകാരികള്‍ ചെയ്യുന്ന തെറ്റുകളില്‍ പലതും താനും അതേ പ്രായത്തില്‍ ചെയ്തിരുന്നെന്ന് ഗ്ലാമര്‍.കോം എഡിറ്റര്‍ ജോ എല്‍വിന്‍ അഭിപ്രായപ്പെട്ടു.സാഹചര്യങ്ങള്‍ മാത്രമേ മാറുന്നുള്ളെന്നും മനുഷ്യന്റെ സ്വഭാവത്തില്‍ മാറ്റം വരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Key Words: Drunken sex, 20s women regret, Sex with stranger, One night stand, Lifestyle, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia