Attack | ഇസ്രാഈലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖിലെ സായുധ സംഘം; 2 സൈനികർ കൊല്ലപ്പെട്ടു; 24 പേർക്ക് പരുക്ക്; പ്രസിദ്ധമായ വ്യോമ പ്രതിരോധ സംവിധാനത്തിനും തടയാനായില്ല 

 
Drone Attack in Israel by Iraqi Armed Group
Watermark

Photo Credit: X/AvichayAdraee

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ആക്രമണം ഗോലാൻ കുന്നുകളിലും തബരിയയിലും
● രണ്ട് ഡ്രോണുകളാണ് ഈ ആക്രമണത്തിന് ഉപയോഗിച്ചത്.
● ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് സംഭവം.

ടെൽ അവീവ്: (KVARTHA) ഇറാഖിലെ സായുധസംഘടനയായ ഇസ്ലാമിക് റെസിസ്റ്റൻസ് ഗോലാൻ കുന്നുകളിലും തബരിയയിലും നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇസ്രാഈലി സൈനികർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രാഈൽ പ്രതിരോധ സേന (IDF) അറിയിച്ചു. ഇസ്രാഈൽ നടത്തിയ സിവിലിയൻ ആക്രമണങ്ങൾക്കുള്ള പ്രതികാരമായിട്ടാണ് ഈ ആക്രമണമെന്ന് ഇറാഖി സംഘടന അറിയിച്ചു.

Aster mims 04/11/2022

ഫലസ്തീനെയും ലെബനനെയും പിന്തുണയ്ക്കുന്നുവെന്ന് ഇസ്ലാമിക് റെസിസ്റ്റൻസ് വ്യക്തമാക്കി. ഇസ്രാഈലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് പുതിയ സംഭവം.  ഇസ്രാഈൽ ഡിഫൻസ് ഫോഴ്സിലെ സൈനികരാണ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പട്ടത്. ഇസ്‌റാഈൽ  – സിറിയ അതിർത്തിയിലാണ് ഗോലാൻ കുന്നുകൾ സ്ഥിതി ചെയ്യുന്നത്.


ഇറാഖിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകളാണ് തൊടുത്തുവിട്ടതെന്നാണ് ഐഡിഎഫ് കണ്ടെത്തൽ. അതിലൊന്ന് ഇസ്രാഈലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേൺ ഡോം തകർത്തിരുന്നു. എന്നാൽ രണ്ടാമത്തേത് കുറച്ച് മിനിറ്റുകൾക്ക് ശേഷം വടക്കൻ ഗോലാൻ കുന്നുകളിലെ സൈനിക താവളത്തിൽ പതിക്കുകയായിരുന്നു.

ആദ്യത്തെ ഡ്രോൺ ആക്രമണത്തിൽ ഗോലാൻ കുന്നുകളിലെ നിവാസികൾക്ക് സൈറൺ മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും, രണ്ടാമത്തെ ആക്രമണത്തിൽ സൈറണുകൾ മുഴങ്ങിയില്ല. ഇസ്രാഈൽ പ്രതിരോധ സേന ഈ സംഭവത്തിൽ അന്വേഷണം നടത്തുകയാണ്. രണ്ടാമത്തെ ഡ്രോണിനെ യഥാസമയം കണ്ടെത്തുന്നതിൽ പിഴവുണ്ടായെന്നാണ് സൂചന. സൈറണുകൾ മുഴങ്ങാതിരുന്നത് കാരണം നിവാസികൾക്ക് അഭയം തേടാൻ സമയം ലഭിക്കാതെ പോയത് ആശങ്ക പടർത്തിയിട്ടുണ്ടെന്ന് റിപോർട്ടുകൾ പറയുന്നു.

#Israel #Iraq #DroneAttack #MilitaryNews #MiddleEast #Conflict

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia