10 കുപ്പി ബിയര്‍ കുടിച്ച് 18 മണിക്കൂറുകളോളം ബോധംകെട്ട് ഉറങ്ങിയ യുവാവിന്റെ മൂത്രസഞ്ചി പൊട്ടി
Jun 22, 2020, 17:00 IST
ADVERTISEMENT
ചൈന: (www.kvartha.com 22.06.2020) 10 കുപ്പി ബിയര്‍ കുടിച്ച് തുടര്‍ച്ചയായി ബോധംകെട്ട് ഉറങ്ങിയ യുവാവിന്റെ മൂത്രസഞ്ചി പൊട്ടി. ഇടക്ക് മൂത്രമൊഴിക്കാത്തതിനെ തുടര്‍ന്നാണ് മൂത്രസഞ്ചി തകര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ചൈനീസ് യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വടക്കന്‍ ചൈനയിലെ ഷീജാങ് പ്രവിശ്യയിലായിരുന്നു സംഭവം. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് 40കാരനായ ഹു എന്ന യുവാവിനെ സുജി ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂത്രസഞ്ചി തകര്‍ന്നതായി കണ്ടെത്തി. തുടര്‍ച്ചയായി 10 കുപ്പി ബിയര്‍ കുടിച്ച ശേഷം ഇയാള്‍ 18 മണിക്കൂറുകലോളം ഉറങ്ങി. ഇതിനിടയില്‍ മൂത്രമൊഴിക്കാന്‍ പോലും എഴുന്നേറ്റില്ല. അതോടെ മൂത്രസഞ്ചി പൊട്ടുകയായിരുന്നു.
പരിശോധനയില്‍ മൂത്രസഞ്ചിയില്‍ മൂന്ന് പൊട്ടലുകള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. സമ്മര്‍ദ്ദം അധികരിച്ചതു കൊണ്ടാണ് മൂത്രസഞ്ചി തകര്‍ന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തുടര്‍ന്ന് ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ഓപ്പറേഷനു ശേഷം വിശ്രമത്തിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൂത്രസഞ്ചിക്ക് വലുതാവാന്‍ കഴിയുമെങ്കിലും 350 മുതല്‍ 500 മില്ലി ലിറ്റര്‍ മൂത്രം മാത്രമേ അതില്‍ ഉള്‍ക്കൊള്ളാനാവൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത്തരത്തിലുള്ള കേസ് വിരളമാണെങ്കിലും സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Keywords: News, World, international, China, Health, Youth, hospital, Treatment, Liquor, Doctor, Drank 10 bottles of beer and slept; The young man's bladder burst
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.