പിതാവിന്റെ മദ്യപാനവും പുകവലിയും നിര്‍ത്താന്‍ ആവശ്യപ്പെടുന്ന പിഞ്ചുകുട്ടിയുടെ ഹൃദയഭേദകമായ കരച്ചില്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നു

 


ADVERTISEMENT

വെല്ലിംഗ്ടണ്‍: (www.kvartha.com 13/07/2015) പിതാവിന്റെ മദ്യപാനവും പുകവലിയും നിര്‍ത്താന്‍ ആവശ്യപ്പെടുന്ന പിഞ്ചുകുട്ടിയുടെ ഹൃദയഭേദകമായ കരച്ചില്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നു. 'അച്ഛാ.. മരിക്കല്ലേ അച്ഛാ.. എനിക്കെന്നും അച്ഛനെ വേണം.

ദയവ് ചെയ്ത് മദ്യപാനവും പുകവലിയും നിര്‍ത്തൂ'' എന്നാണ് പിതാവിനോട് പിഞ്ചുകുട്ടി കരഞ്ഞുകൊണ്ട് ആവശ്യപ്പെടുന്നത്. ന്യൂസിലാന്റ് സ്വദേശിയായ പിഞ്ചുബാലനാണ് പിതാവിനോട് ജീവിതം നശിപ്പിക്കുന്ന ദുശ്ശീലം നിര്‍ത്താന്‍ ആവശ്യപ്പെടുന്നത്.

മകന്റെ വീഡിയോ പകര്‍ത്തുന്നതിനിടെ അവന്‍ നിര്‍ത്താതെ കണ്ണ് തുടയ്ക്കുന്നത് കണ്ടാണ് പിതാവ്
കാരണം അന്വേഷിക്കുന്നത്.  തന്റെ കണ്ണില്‍ നിന്നും വെള്ളമെല്ലാം പുറത്തു വരികയാണെന്നും അതിനാലാണ് താന്‍ കണ്ണ് തുടയ്ക്കുന്നതെന്നുമാണ് കുട്ടി പറഞ്ഞത്.

വീണ്ടും നിര്‍ബന്ധിച്ച് ചോദിച്ചപ്പോഴാണ് അച്ഛന്‍ മരിക്കേണ്ടെന്ന് പറഞ്ഞ് കുഞ്ഞ് വീണ്ടും കരയുന്നത്. പിതാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ പതിനായിരക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്.


പിതാവിന്റെ മദ്യപാനവും പുകവലിയും നിര്‍ത്താന്‍ ആവശ്യപ്പെടുന്ന പിഞ്ചുകുട്ടിയുടെ ഹൃദയഭേദകമായ കരച്ചില്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നുRead: http://goo.gl/E1Za7B
Posted by Kvartha World News on Tuesday, July 14, 2015
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia