Lamborghini | മുന്‍ അമേരികന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ലംബോര്‍ഗിനി ലേലത്തില്‍ പോയത് റെകോര്‍ഡ് തുകയ്ക്ക്

 


യു എസ്:(KVARTHA) മുന്‍ അമേരികന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ലംബോര്‍ഗിനി ലേലത്തില്‍ പോയത് റെകോര്‍ഡ് തുകയ്ക്ക്. ബാരറ്റ് ജാക്സന്റെ ഏറ്റവും പുതിയ സ്‌കോട്സ് ഡെയ്ല്‍ ലേലത്തില്‍ വച്ചപ്പോള്‍ 1.1 മില്യണ്‍ ഡോളറിനാണ് വിറ്റുപോയത്. അതായത് 9.13 കോടി രൂപയ്ക്ക്. ഇതോടെ ലേലത്തില്‍ വിറ്റുപോയതില്‍ വെച്ച് ഏറ്റവും ചെലവേറിയ ഡയാബ്ലോ വിടി മോഡലായി ഈ കാര്‍ മാറി.

ഈ സൂപര്‍ കാറിന് 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റവും ഉണ്ട്. വെറും 4.1 സെകന്‍ഡിനുള്ളില്‍ 0-ല്‍ നിന്ന് 60 മൈല്‍ വേഗത കൈവരിക്കാനും മണിക്കൂറില്‍ 325 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും എന്നതും സവിശേതയാണ്.

Lamborghini | മുന്‍ അമേരികന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ലംബോര്‍ഗിനി ലേലത്തില്‍ പോയത് റെകോര്‍ഡ് തുകയ്ക്ക്


ലോകത്തിലെ ഏറ്റവും ജനപ്രിയ വാഹന ബ്രാന്‍ഡുകളില്‍ ഒന്നാണ് ലംബോര്‍ഗിനി. 1997 മുതല്‍ 1999 വരെ യുഎസ് വിപണിയില്‍ എത്തിയ ഇറ്റാലിയന്‍ കാറുകളില്‍ ഒന്നാണ് മുന്‍ യുഎസ് പ്രസിഡന്റ് അന്ന് സ്വന്തമാക്കിയത്. ട്രംപ് തന്റെ ഇഷ്ടത്തിന് അനുസരിച്ചാണ് ഈ മോഡല്‍ ഓര്‍ഡര്‍ ചെയ്തത്. അദ്ദേഹത്തിന് മാത്രമായി ബ്ലൂ ലെ മാന്‍സ് എന്ന പ്രത്യേക ഷേഡില്‍ കംപനി കാര്‍ നല്‍കുകയായിരുന്നു.

ട്രംപിന്റെ പ്രത്യേക ആവശ്യപ്രകാരം ഈ മോഡലില്‍ കാറിന്റെ ഡോറില്‍ 'ട്രംപ് 1997 ഡയാബ്ലോ' എന്നും എഴുതിയിട്ടുണ്ട്. അകത്ത്, ശ്രദ്ധേയമായ ഡ്യുവല്‍-ടോണ്‍ ക്രീം, ബ്ലാക് ഫിനിഷാണ് കാറിന്റെ സവിശേഷത. 2002ല്‍ ആണ് ട്രംപ് ഈ കാര്‍ വിറ്റത്. അതിനുശേഷം പിന്നീട് രണ്ട് തവണ ഈ കാര്‍ വില്പനയ്ക്ക് എത്തിയിട്ടുണ്ട്.

ഇന്‍ഡ്യക്കാര്‍ക്കും ഏറെ പ്രിയപ്പെട്ട ബ്രാന്‍ഡാണ് ലംബോര്‍ഗിനി. ഇറ്റാലിയന്‍ ആഡംബര കാറുകള്‍ക്ക് മികച്ച വില്‍പ്പനയാണ് ഇന്‍ഡ്യയിലെന്നുള്ള റിപോര്‍ടുകളുകളും പുറത്തുവരുന്നുണ്ട്. മൂന്നു കോടി രൂപയ്ക്കുമേല്‍ ഷോറൂം വിലയുള്ള ലംബോര്‍ഗിനി ഉറൂസിന്റെ വില്പന തകൃതിയായി നടക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 50 ലംബോര്‍ഗിനി ഉറൂസുകളാണ് കംപനി വിറ്റത്.

Keywords: Donald Trump's Custom Lamborghini Diablo Auctioned, Fetches 1.1 Million USD: Check Pics, US, News, Donald Trump, Custom Lamborghini Diablo, Auctioned, Report, Car Shop, Italian Car, World News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia