'അഫ്ഗാനിലെ താലിബാന്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല'; ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്ന് ജോ ബൈഡനോട് ഡൊണാള്‍ഡ് ട്രംപ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിങ്ടണ്‍: (www.kvartha.com 16.08.2021) 'അഫ്ഗാനിലെ താലിബാന്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല'. സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസ്താവനയിലൂടെ ട്രംപ് ബൈഡന്റെ രാജി ആവശ്യപ്പെട്ടത്.

അഫ്ഗാന്‍ പിടിച്ചടക്കിയ താലിബാന്‍ നീക്കത്തിന് ബൈഡനെ തുടര്‍ച്ചയായി കുറ്റപ്പെടുത്തിയ ട്രംപ് താന്‍ അധികാരത്തില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ സൈനിക പിന്‍മാറ്റം വ്യത്യസ്തവും വിജയകരവുമാക്കി തീര്‍ക്കുമായിരുന്നുവെന്ന് അവകാശപ്പെടുകയും ചെയ്തു.

'അഫ്ഗാനിലെ താലിബാന്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല'; ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്ന് ജോ ബൈഡനോട് ഡൊണാള്‍ഡ് ട്രംപ്

അഫ്ഗാനില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ അത്യന്തം അപമാനകരമാണെന്ന് പറഞ്ഞ ട്രംപ് യു എസിലെ കോവിഡ് വ്യാപനത്തിലും ആഭ്യന്തര കുടിയേറ്റത്തിലും സാമ്പത്തിക-ഊര്‍ജനയങ്ങളിലും ബൈഡനെ നിശിതമായി വിമര്‍ശിച്ചു.
Aster mims 04/11/2022
ഇരുപതോളം കൊല്ലം അഫ്ഗാനില്‍ തുടര്‍ന്ന യു എസ് സൈന്യം ട്രംപിന്റെ പിന്‍ഗാമിയായി ബൈഡന്‍ എത്തിയതിന് പിന്നാലെയാണ് അവിടെ നിന്നും പിന്‍മാറിയത്. ഇതോടെ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും അധിനിവേശം സ്ഥാപിച്ചു.

2001-ല്‍ യു എസ് സഹായത്തോടെയാണ് താലിബാനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്. 2020-ല്‍ ദോഹയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം സേനയെ പിന്‍വലിക്കാമെന്ന് ട്രംപ് താലിബാനുമായി കരാറുണ്ടാക്കിയിരുന്നു. 2021-ല്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാമെന്നായിരുന്നു ഉടമ്പടി. ഇക്കൊല്ലം ആദ്യം ബൈഡന്‍ അധികാരത്തിലേറിയ ശേഷവും സൈനിക പിന്‍മാറ്റത്തിനെതിരെ നടപടികളൊന്നും ഉണ്ടായില്ല. എന്നാല്‍ 2021 മേയ് മാസത്തോടെ യു എസ് സൈന്യത്തെ പിന്‍വലിച്ചു.

ഇതിന് പിന്നാലെയാണ് താലിബാന്‍ അഫ്ഗാനില്‍ വീണ്ടും അധിനിവേശം തുടങ്ങിയത്. അധികാരം പൂര്‍ണമായും പിടിച്ചെടുത്തതായും രാജ്യം ഇനി ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നറിയപ്പെടുമെന്നും ഞായറാഴ്ച താലിബാന്‍ പ്രഖ്യാപിച്ചിരുന്നു.

അഫ്ഗാനിസ്ഥാന് വേണ്ടി ബൈഡന്‍ ചെയ്തത് ഐതിഹാസികമാണെന്ന് പരിഹസിച്ച ട്രംപ് അഫ്ഗാനിലെ താലിബാന്‍ അധിനിവേശം യു എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി കണക്കാക്കപ്പെടുമെന്നും പറഞ്ഞു. എന്നാല്‍ യു എസിന്റെ സൈനിക പിന്‍മാറ്റത്തിന് ധാരണയുണ്ടാക്കിയത് ട്രംപായിരുന്നുവെന്നും യു എസിലെ ഭൂരിഭാഗം ജനങ്ങളും അതിനെ പിന്തുണയ്ക്കുന്നുണ്ടെന്നുമാണ് ബൈഡന്‍ ഭരണകൂടത്തിന്റെ പ്രതികരണം.

അഫ്ഗാനില്‍ നിന്നും ആഗസ്ത് 31 നുള്ളില്‍ യു എസ് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുമെന്ന് ജോ ബൈഡന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനും രണ്ടാഴ്ച മുമ്പുതന്നെ കാബൂള്‍ താലിബാന്‍ പൂര്‍ണമായും കീഴടക്കി.

Keywords:  Donald Trump Calls For Joe Biden To Resign Over Afghanistan Crisis, Washington, News, Politics, Afghanistan, Military, Donald-Trump, Resignation, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script