Air India Express | 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല; ദോഹ- കോഴിക്കോട് എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് വിമാനയാത്ര അനിശ്ചിതത്വത്തില്‍; കാത്തിരിക്കുന്നത് കൈകുഞ്ഞുങ്ങളടക്കം 150ലേറെ യാത്രക്കാര്‍
Jul 10, 2023, 17:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദോഹ: (www.kvartha.com) ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ദോഹയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. 24 മണിക്കൂര്‍ പിന്നിട്ടിട്ടും വിമാനം എപ്പോള്‍ പുറപ്പെടും എന്നറിയാതെ കാത്തിരിക്കുന്നത് കൈകുഞ്ഞുങ്ങളടക്കം 150ലേറെ യാത്രക്കാര്‍.
ഞായറാഴ്ച ഉച്ചക്ക് ടേക് ഓഫിനായി ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് നീങ്ങിത്തുടങ്ങിയ ശേഷമായിരുന്നു സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് യാത്ര അടിയന്തിരമായി നിര്‍ത്തിവെച്ചത്. ഉടന്‍ പുറപ്പെടാമെന്ന വിശ്വാസത്തില്‍ റണ്‍വേയില്‍ വെച്ചു തന്നെ പരിശോധന നടത്തിയെങ്കിലും യാത്ര മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് കടുത്ത ചൂടില്‍ കൈക്കുഞ്ഞുങ്ങള്‍ ഉള്‍പെടെയുള്ള യാത്രക്കാര്‍ നിര്‍ത്തിയിട്ട വിമാനത്തില്‍ രണ്ടു മണിക്കൂറോളമാണ് കഴിഞ്ഞുകൂടേണ്ടി വന്നത്.
യാത്ര പുറപ്പെടാന്‍ കഴിയില്ലെന്ന് ബോധ്യമായതോടെ രണ്ടു മണിക്കൂറിനുശേഷം യാത്രക്കാരെ പുറത്തിറക്കി വിമാനത്താവളത്തില്‍ തന്നെ ഇരുത്തുകയായിരുന്നു. വൈകുന്നേരത്തോടെ പുറപ്പെടുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. തുടര്‍ന്ന് രാത്രി ഒമ്പത് മണിയോടെ യാത്രക്കാരെ ഹോടെലുകളിലേക്ക് മാറ്റി. ചിലര്‍ താമസ സ്ഥലങ്ങളിലേക്കും മടങ്ങി.
തിങ്കളാഴ്ച ഉച്ചക്കുള്ള വിമാനം പറന്നുയര്‍ന്നിട്ടും, തലേന്ന് പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയവര്‍ കാത്തിരിപ്പ് തുടരുന്നു. അതേസമയം, വൈകിയ വിമാനം വൈകുന്നേരം പുറപ്പെടുമെന്ന് അധികൃതര്‍ പ്രതികരിച്ചു.
ഞായറാഴ്ച ഉച്ചക്ക് ടേക് ഓഫിനായി ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് നീങ്ങിത്തുടങ്ങിയ ശേഷമായിരുന്നു സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് യാത്ര അടിയന്തിരമായി നിര്‍ത്തിവെച്ചത്. ഉടന്‍ പുറപ്പെടാമെന്ന വിശ്വാസത്തില്‍ റണ്‍വേയില്‍ വെച്ചു തന്നെ പരിശോധന നടത്തിയെങ്കിലും യാത്ര മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് കടുത്ത ചൂടില്‍ കൈക്കുഞ്ഞുങ്ങള്‍ ഉള്‍പെടെയുള്ള യാത്രക്കാര്‍ നിര്‍ത്തിയിട്ട വിമാനത്തില്‍ രണ്ടു മണിക്കൂറോളമാണ് കഴിഞ്ഞുകൂടേണ്ടി വന്നത്.
തിങ്കളാഴ്ച ഉച്ചക്കുള്ള വിമാനം പറന്നുയര്‍ന്നിട്ടും, തലേന്ന് പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയവര്‍ കാത്തിരിപ്പ് തുടരുന്നു. അതേസമയം, വൈകിയ വിമാനം വൈകുന്നേരം പുറപ്പെടുമെന്ന് അധികൃതര്‍ പ്രതികരിച്ചു.
Keywords: Doha-Kozhikode Air India Express flight is uncertain, Doha, News, Air India, Flight, Child, Passengers, Technical Problem, Airport, Hotel, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.