Viral Video | തെരുവിലൂടെ മനുഷ്യന്റെ തലയും കടിച്ചുപിടിച്ച് ഓടുന്ന നായ; വീഡിയോ കണ്ട് നടുക്കത്തില്‍ സോഷ്യല്‍ മീഡിയോ

 


ADVERTISEMENT


മെക്‌സികോ സിറ്റി: (www.kvartha.com) തെരുവ് നായകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ഈ സാഹചര്യത്തില്‍ പുറത്ത് വന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഭീതി പടര്‍ത്തുകയാണ്. തെരുവിലൂടെ മനുഷ്യന്റെ തലയും കടിച്ചുപിടിച്ച് ഓടുന്ന നായയാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുള്ളത്. മെക്സികോയിലെ സകാറ്റെകാസില്‍ നിന്നുള്ളതാണ് വൈറലായ സംഭവം. 
Aster_MIMS

തെരുവ് നായ മൃതദേഹത്തിന്റെ തല കടിച്ച് പിടിച്ച് ഓടുന്നതും, അത് നിലത്തിട്ട് കടിക്കുന്നതും വീഡിയോയില്‍ ഉണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് ഫോക്‌സ് ന്യൂസ് റിപോര്‍ട് ചെയ്യുന്നത്. മെക്സികോയുടെ വടക്ക് ഭാഗത്തുള്ള സകാറ്റെകാസില്‍ ഒരു ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നാണ് നായ മനുഷ്യന്റെ തല എടുത്തതെന്നാണ് റിപോര്‍ടില്‍ പറയുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഒരു സംഘം കൊലപ്പെടുത്തിയ ആളുടെ തല വെട്ടിയെടുത്ത് മോണ്ടെ എസ്‌കോബെഡോ എന്നയിടത്തെ ഒരു എടിഎമിന് അടുത്ത് ഉപേക്ഷിച്ചതായിരുന്നു. 'അടുത്ത തല നിങ്ങളുടേതാണ്' എന്ന മുന്നറിയിപ്പ് ബോര്‍ഡും ഈ സംഘം വച്ചിരുന്നു. അതുവഴി വന്ന നായ ഇത് കടിച്ചെടുത്ത് ഓടുകയായിരുന്നു. ഒടുവില്‍ നായുടെ വായില്‍ നിന്ന് പൊലീസുകാര്‍ ഏറെ കഷ്ടപ്പെട്ടാണ് മൃതദേഹത്തിന്റെ തല തിരിച്ചെടുത്തത്. 

നഗരത്തിലെ പൊലീസിനെയും മയക്കുമരുന്ന് വിഭാഗം ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തനാണ് തല ഉപേക്ഷിച്ച് സന്ദേശം എഴുതിയത്. മയക്കുമരുന്ന് കാര്‍ടലുകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം.

Viral Video | തെരുവിലൂടെ മനുഷ്യന്റെ തലയും കടിച്ചുപിടിച്ച് ഓടുന്ന നായ; വീഡിയോ കണ്ട് നടുക്കത്തില്‍ സോഷ്യല്‍ മീഡിയോ


സിനലോവ, ജാലിസ്‌കോ എന്നീ മയക്കുമരുന്ന് കാര്‍ടലുകളുടെ പിന്തുണയുള്ള സായുധ സംഘങ്ങള്‍ തമ്മിലുള്ള രക്തരൂക്ഷിതമായ തെരുവ് യുദ്ധങ്ങള്‍ സകാറ്റെകാസില്‍ പതിവാണ്. മെക്സികന്‍ മയക്കുമരുന്ന് കാര്‍ടലുകള്‍ പലപ്പോഴും എതിരാളികളെയോ അധികാരികളെയോ ഭയപ്പെടുത്തുന്നതിനായി കൊലപ്പെടുത്തുന്നയാളുടെ ശരീരത്തിലെ ഒരു ഭാഗം എന്തെങ്കിലും ഭീഷണി സന്ദേശത്തോടെ ഉപേക്ഷിക്കുന്നത് പതിവാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

മെക്‌സികന്‍ മാധ്യമം മാര്‍കയുടെ റിപോര്‍ട് പ്രകാരം, ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന മയക്കുമരുന്ന്  കാര്‍ടലുകളിലൊന്നായ കാര്‍ടല്‍ ജാലിസ്‌കോ ന്യൂവ ജനറേഷ്യന്‍ (സിജെഎന്‍ജി) ഇതിന് പിന്നിലുണ്ടെന്ന് പറയുന്നു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, ശരീരത്തിന്റെ ബാക്കി ഭാഗങ്ങളും കണ്ടെത്താനായിട്ടില്ലെന്നാണ് റിപോര്‍ട്.

keywords: News,World,international,Mexico,Video,Social-Media,Stray-Dog,Dog,Local-News, Dog Running Down A Street With Human Head In Its Mouth In Mexico Video Viral
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia