കൊറോണയൊക്കെ എന്ത്; 'നായ ഇറച്ചി ഉത്സവം' കെങ്കേമമായി നടത്തി ചൈന

 


ADVERTISEMENT

ചൈന: (www.kvartha.com 25.06.2020) ലോകമാകെ കൊറോണ ഭീതിയില്‍ കഴിയുമ്പോഴും 'നായയിറച്ചി ഉത്സവം' നടത്തി ചൈന. കൊറോണയുടെ രണ്ടാം വരവ് ചൈനീസ് ജനങ്ങള്‍ ഗൗരവമായി എടുത്തിട്ടില്ലെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. എല്ലാവരും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. 

കൊറോണയൊക്കെ എന്ത്; 'നായ ഇറച്ചി ഉത്സവം' കെങ്കേമമായി നടത്തി ചൈന

പത്തു ദിവസം നീണ്ടു നില്‍ക്കുന്നതാണ് നായയിറച്ചി ഉത്സവം (Dog Meat Festival). ചൈനയിലെ സ്വയംഭരണ പ്രദേശമായ യുലിന്‍ സിറ്റിയിലാണ് ഈ ഉത്സവം നടക്കാറുള്ളത്. നായകളുടെ മാംസം വില്‍ക്കുന്ന വിപണി ഉത്സവത്തിന്റെ പ്രത്യേകതയാണ്. ഇതിനെതിരേ എല്ലായിപ്പോഴും മൃഗസ്‌നേഹികള്‍ രംഗത്തു വരാറുണ്ട്. ഫെസ്റ്റിവല്‍ സമയത്ത് ഈ വര്‍ഷം പതിനായിരത്തിലധികം നായ്ക്കളെ അറുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജൂണ്‍ 21 ന് ആരംഭിച്ച ഉത്സവം ആയിരകണക്കിന് സന്ദര്‍ശകരെയാണ് ആകര്‍ഷിക്കുന്നത്. നായ മാംസത്തിനായി ആളുകള്‍ ഒത്തുകൂടുന്നത് ഈ സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിന് കാരണമാകും. ആരോഗ്യ സുരക്ഷിതത്വം ഉറപ്പു വരുത്താനുള്ള ചൈനയുടെ നടപടികള്‍ കാറ്റില്‍ പറത്തിയാണ് ഉത്സവം നടന്നത്.

Keywords:  World, News, Dog, Festival, China, Corona, COVID19, Lockdown, Diseased, People, Shop, Sales, Government, Dog Meat Festival kicks off despite resurgence of COVID in China.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia