യന്ത്രത്തില്‍ കുടുങ്ങി അറ്റുപോയ യുവാവിന്റെ കൈപ്പത്തി കാലില്‍ തുന്നിച്ചേര്‍ത്ത ശേഷം കൈകളില്‍ വച്ചുപിടിപ്പിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബീജിംഗ്: (www.kvartha.com 19/07/2015) ജോലി ചെയ്യുന്നതിനിടെ ഫാക്ടറിയിലെ യന്ത്രത്തിലെ ബ്‌ളേഡില്‍ കുടുങ്ങി അറ്റുപോയ യുവാവിന്റെ കൈപ്പത്തി കാലില്‍ തുന്നിച്ചേര്‍ത്ത ശേഷം കൈകളില്‍ വച്ചുപിടിപ്പിച്ചു.

കാലില്‍ തുന്നിച്ചേര്‍ത്ത് വളര്‍ത്തിയെടുത്ത് വീണ്ടും ഒരു മാസത്തിനുശേഷമാണ് കൈകളില്‍ വെച്ചുപിടിപ്പിച്ചത്.  ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ഷങ്ഷ ആശുപത്രിയിലാണ് അത്യപൂര്‍വ ശസ്ത്രക്രിയ നടന്നത്. ഒരു മാസത്തെ ഇടവേളയിലാണ് ഓരോ ശസ്ത്രക്രിയയും നടത്തിയത്.

ഫാക്ടറി തൊഴിലാളിയായിരുന്ന ഷൗ എന്ന യുവാവിന്റെ കൈയാണ് യന്ത്രത്തിലെ ബ്ലേഡില്‍ കുടുങ്ങി അറ്റുപോയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഷൗവിന്റെ അറ്റ കൈപ്പത്തിക്കും കൈയുടെ മറ്റു ഭാഗങ്ങളിലേയും കലകള്‍ അടക്കമുള്ളവ നശിച്ചതിനാല്‍ കൈപ്പത്തി തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇതേതുടര്‍ന്ന് ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് കൈ തുന്നിച്ചേര്‍ത്ത് രക്തചംക്രമണ വ്യവസ്ഥയേയും കോശങ്ങളേയും സജീവമായി നിലനിറുത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ്  കാലില്‍ കൈകള്‍ വിജയകരമായി തുന്നിച്ചേര്‍ത്തത്. ഒരു മാസത്തിന് ശേഷം, കാലില്‍ തുന്നിച്ചേര്‍ത്ത കൈപ്പത്തി നീക്കം ചെയ്ത് പത്തു മണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ഷൗവിന്റെ കൈത്തണ്ടയില്‍ തിരികെ തുന്നിച്ചേര്‍ക്കുകയായിരുന്നു.

2013ല്‍ സമാനമായ അപകടത്തില്‍പെട്ട് അറ്റുപോയ കൈ കാലില്‍ വളര്‍ത്തി യഥാസ്ഥാനത്ത് തുന്നിച്ചേര്‍ത്ത ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോ. ടാങ് ജുയു തന്നെയാണ് ഈ ശസ്ത്രക്രിയയ്ക്ക് പിന്നിലും പ്രവര്‍ത്തിച്ചത്. ഷൗവിന്റെ കൈ വിരലുകള്‍ ഇപ്പോള്‍ അനക്കാന്‍ കഴിയുന്ന അവസ്ഥയാണ്. ഫിസിയോ തെറാപ്പിയിലൂടെയും മറ്റും ഷൗവിന് കൈയ്ക്ക് പൂര്‍ണ ചലനശേഷി വീണ്ടെടുക്കാനാവുമെന്നാണ്  ഡോക്ടര്‍മാര്‍ പറയുന്നത്.
യന്ത്രത്തില്‍ കുടുങ്ങി അറ്റുപോയ യുവാവിന്റെ കൈപ്പത്തി കാലില്‍ തുന്നിച്ചേര്‍ത്ത ശേഷം കൈകളില്‍ വച്ചുപിടിപ്പിച്ചു


Also Read:
  ദുരന്തങ്ങള്‍ വേട്ടയാടുന്നു; കുമ്പള പോലീസ് സ്‌റ്റേഷന്‍ ശോകമൂകം

Keywords: Doctors attach man's severed hand to his leg to keep it alive, Beijing, China, Youth, Hospital, Treatment, Doctor, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script