Treatment | എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ യാത്ര ചെയ്യവെ 2 തവണ ഹൃദയാഘാതം; മണിക്കൂറുകളുടെ പ്രയത്‌നം കൊണ്ട് യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് ഇന്‍ഡ്യക്കാരനായ ഡോക്ടര്‍; സമൂഹ മാധ്യമങ്ങളില്‍ കയ്യടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെര്‍മിങ്ഹാം: (www.kvartha.com) എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ യാത്ര ചെയ്യവെ രണ്ടു തവണ ഹൃദയാഘാതം അനുഭവപ്പെട്ട യുവാവിനെ മണിക്കൂറുകളുടെ പ്രയത്‌നം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് ഇന്‍ഡ്യക്കാരനായ ഡോക്ടര്‍.

ലന്‍ഡനില്‍ നിന്നുള്ള എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ നവംബറിലാണ് സംഭവം. ഇംഗ്ലന്‍ഡിലെ എന്‍എച്എസ് ഹോസ്പിറ്റല്‍ അധികൃതര്‍ ആണ് ഇന്‍ഡ്യക്കാരനായ ഡോക്ടര്‍ ഒരു സഹയാത്രികന്റെ ജീവന്‍ രക്ഷിച്ച വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ചത്. ഇത് ഇന്‍ഡ്യക്കാര്‍ക്ക് ഏറെ അഭിമാനിക്കാനുള്ള അവസരമായി.
Aster mims 04/11/2022

Treatment | എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ യാത്ര ചെയ്യവെ 2 തവണ ഹൃദയാഘാതം; മണിക്കൂറുകളുടെ പ്രയത്‌നം കൊണ്ട് യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് ഇന്‍ഡ്യക്കാരനായ ഡോക്ടര്‍; സമൂഹ മാധ്യമങ്ങളില്‍ കയ്യടി

ബെര്‍മിങ്ഹാമിലെ ക്യൂന്‍ എലിസബത് ഹോസ്പിറ്റലിലെ കരള്‍ സ്പെഷലിസ്റ്റായ ഡോ.വിശ്വരാജ് വെമലയാണു (48) നീണ്ട പരിശ്രമത്തിനൊടുവില്‍ സഹയാത്രികനെ രക്ഷിച്ചത്. അമ്മയോടൊപ്പം മുംബൈയിലേക്കു പോകുകയായിരുന്ന ഡോ.വിശ്വരാജ് സഞ്ചരിച്ച എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ യാത്രാമധ്യേ സഹയാത്രികനു ഹൃദയസ്തംഭനം ഉണ്ടാകുകയായിരുന്നു.

വിമാനത്തിലെ എമര്‍ജന്‍സി മെഡികല്‍ സാമഗ്രികളും യാത്രക്കാരില്‍ നിന്നുള്ള സാധനങ്ങളും ഉപയോഗിച്ചു ഡോക്ടര്‍ വെമല 43 കാരനായ യാത്രികനെ രണ്ടു തവണയാണു മരണത്തില്‍ നിന്നു തിരികെ ജീവിതത്തിലേക്കു എത്തിച്ചത്. തന്റെ അനുഭവം ജീവിതകാലം മുഴുവന്‍ ഓര്‍ക്കുമെന്നും മെഡികല്‍ പരിശീലന സമയത്ത് ഇത്തരത്തിലുള്ള കേസുകള്‍ കൈകാര്യം ചെയ്ത അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും ഒരിക്കലും 40,000 അടി ഉയരത്തില്‍ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലായെന്നും ഡോക്ടര്‍ വെമല പറയുന്നു.

യാത്രക്കാരനു ഹൃദയസ്തംഭനം സംഭവിക്കുകയും നാഡിമിടിപ്പ് നിലയ്ക്കുകയും ചെയ്ത സമയത്ത് ഡോക്ടര്‍ വെമല മുന്നോട്ടു വന്നു പരിചരണം ഏറ്റെടുക്കുകയായിരുന്നു. ഒരു മണിക്കൂറോളം പരിശ്രമിച്ചാണു യാത്രക്കാരനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞത്. എന്നാല്‍ അല്‍പം കഴിഞ്ഞതോടെ യാത്രക്കാരനു വീണ്ടും ഹൃദയസ്തംഭനമുണ്ടായി. തുടര്‍ന്നു നാലു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ജീവന്‍ തിരിച്ചു കിട്ടുകയായിരുന്നു.

എയര്‍ ഇന്‍ഡ്യ വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന എമര്‍ജന്‍സി കിറ്റ് തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണെന്ന് ഡോക്ടര്‍ പറഞ്ഞു. കിറ്റില്‍ അത്ഭുതപ്പെടുത്തുന്ന തരത്തില്‍, ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന മരുന്നുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നുവെന്നും വിമാനജീവനക്കാരുടെ സമയോചിത പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ജീവന്‍ രക്ഷിച്ചതിനു ഡോക്ടര്‍ വെമലയോട് യാത്രക്കാരന്‍ നന്ദി പറഞ്ഞു. പൈലറ്റ് മുംബൈ എയര്‍പോര്‍ടില്‍ ലാന്‍ഡിംഗിന് മുന്‍പായിത്തന്നെ അടിയന്തിര സേവനങ്ങളും ഏര്‍പ്പാട് ചെയ്തിരുന്നു. വിമാന കംപനി ജീവനക്കാരും മറ്റു യാത്രക്കാരും ഡോക്ടര്‍ വെമലയോടു നന്ദി രേഖപ്പെടുത്തി.

ഡോക്ടര്‍ ഇന്‍ഡ്യയില്‍ നിന്നു തിരികെ എത്തിയപ്പോഴാണു ബെര്‍മിങ്ഹാമിലെ ക്യൂന്‍ എലിസബത് ഹോസ്പിറ്റല്‍ അധികൃതര്‍ വിവരങ്ങള്‍ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പങ്ക് വച്ചത്.

Keywords: Doctor battles 5 hours to save man whose heart stopped twice on flight, London, News, Health, Treatment, Air India Express, Doctor, Passenger, Social Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia