ബന്ധങ്ങള്‍ക്ക് വില കല്‍പിക്കാത്തവരെന്ന ആരോപണം നേരിടുന്നവരാണ് യൂറോപ്യന്‍മാര്‍. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യൂറോപ്പില്‍ വിവാഹമോചനത്തില്‍ കാര്യമായ കുറവുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. കാല്‍ശതമാനത്തോളം വിവാഹമോചനങ്ങളാണ് കുറഞ്ഞിരിക്കുന്നത്. വിവാഹബന്ധം എങ്ങനെയും നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ പുരുഷന്മാര്‍ ശ്രമിക്കുന്നതാണ് ഈ മാറ്റത്തിന് പിന്നിലെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.
വിവാഹിതരായ പുരുഷന്മാര്‍ കൂടുതല്‍ ഉത്തരവാദിത്തബോധം കാണിക്കുന്നുവെന്നും മറ്റ് ബന്ധങ്ങളില്‍ പോയി ചാടാതിരിക്കാന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ബന്ധം നിലനിര്‍ത്തിക്കൊണ്ടുപോകാനുള്ള തങ്ങളുടെ കഴിവില്‍ വിശ്വാസമില്ലാത്ത പുരുഷന്മാര്‍ കോ ഹാബിറ്റേഷന്‍ ജീവിത രീതിയാകും തിരഞ്ഞെടുക്കുക. ഇത്തരത്തിലുള്ള ബന്ധങ്ങള്‍ക്ക് ആയുസ്സുകുറവാണ്. ഹൈക്കോടതി ജഡ്ജി സര്‍ പോള്‍ കോള്‍റിഡ്ജ് അടക്കമുള്ള പാനലാണ് ഈ പുതിയ മാറ്റത്തെക്കുറിച്ച് പഠനം നടത്തിയത്.ഡ്യൂട്ടിയില്‍ പ്രധാനം.
1993മായി താരതമ്യം ചെയ്യുമ്പോള്‍ വിവാഹമോചന നിരക്കില്‍ ഏറെ കുറവ് വന്നിട്ടുണ്ട്. ഇതേസമയം, വിവാഹങ്ങളും കുറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിലും വെയ്ല്‍സിലും 3 ലക്ഷം വിവാഹങ്ങളാണ് 1993 കാലഘട്ടത്തില്‍ നടന്നത്. എന്നാല്‍ 2010ല്‍ ഇത് 241000 ആയി കുറഞ്ഞു. 1993ല്‍ 1.65 ലക്ഷം വിവാഹമോചനം നടന്നപ്പോള്‍ 2010ല്‍ അത് 1.2 ലക്ഷം മാത്രമാണ്. 27 ശതമാനമാണ് വിവാഹമോചന നിരക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ താഴ്ന്നത്. പുരുഷന്മാര്‍ കൂടുതല്‍ ഉത്തരാവാദിത്വ ബോധത്തോടെ പെരുമാറുന്നതാണ് ഈ മാറ്റത്തിന്റെ പ്രധാന കാരണമെന്നാണ് ഈ ഗവേഷകര്‍ പറയുന്നത്. വിവാഹത്തിന്റെ ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ വിവാഹമോചന കേസിന് സ്ത്രീകള്‍ കേസ് ഫയല്‍ ചെയ്യുന്ന പ്രവണത 51 ശതമാനത്തിലേറെ താഴ്ന്നിട്ടുണ്ട്. വിവാഹബന്ധത്തിന്റെ തുടക്ക വര്‍ഷങ്ങളില്‍ പുരുഷന്മാര്‍ എപ്പോഴും ഏറെ കരുതലോടെയാണ് പെരുമാറുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
SUMMARY: Divorce rates are plunging because modern men are more determined to make their marriages work, researchers claim. Men who marry have become more serious about their commitments and are less inclined to stray, according to a report from the Marriage Foundation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.