ഒബാമയ്ക്ക് സമ്മാനിക്കാനുള്ള ദേശീയപതാകയില്‍ കൈയ്യൊപ്പ്; മോഡി പതാകയെ അപമാനിച്ചെന്ന് ആരോപണം
Sep 25, 2015, 15:25 IST
ന്യൂയോര്‍ക്ക്: (www.kvartha.com 25.09.2015) ഇന്ത്യന്‍ ദേശീയ പതാകയില്‍ കയ്യൊപ്പിട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടി വിവാദമാകുന്നു.
പ്രശസ്ത പാചക വിദഗ്ദനായ വികാസ് ഖന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് സമ്മാനിക്കുന്നതിനായി കൊണ്ടുപോയ ദേശീയ പതാകയിലാണ് പ്രധാനമന്ത്രി മോഡി കൈയ്യൊപ്പ് ചാര്‍ത്തിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. പതാകയില്‍ കൈായ്യൊപ്പു ചാര്‍ത്തിയ പ്രധാനമന്ത്രിയുടെ നടപടി ദേശീയ പതാകയെ അപമാനിക്കുന്നതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മറ്റൊരു രാജ്യത്തെ നേതാവിന് സമ്മാനിക്കാനാണെങ്കില്‍ പോലും ദേശീയ പതാകയില്‍ ഒപ്പുവച്ചതിലൂടെ ഇന്ത്യന്‍ ഫ് ളാഗ് കോഡ് ലംഘിക്കുകയാണ് മോഡി ചെയ്തിരിക്കുന്നതെന്നാണ് വിമര്‍ശകരുടെ വാദം. ദേശീയ പതാകയില്‍ എന്തെങ്കിലും എഴുതുന്നത് പതാകയെ അപമാനിക്കുന്നതിന് തുല്യമായാണ് കണക്കാക്കുന്നത്. 2002ലെ ഇന്ത്യന്‍ ഫ് ളാഗ് കോഡ്, പാര്‍ട്ട് രണ്ട്, സെക്ഷന്‍ മൂന്ന് അനുസരിച്ച് ഇന്ത്യന്‍ ദേശീയ പതാകയില്‍ എഴുതുന്നതോ എന്തെങ്കിലും കുറിക്കുന്നതോ പതാകയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കുന്നു.
അതേസമയം മോഡി പതാകയില്‍ എപ്പോഴാണ് ഒപ്പിട്ടതെന്നോ ഇത് എങ്ങനെ വികാസ് ഖന്നയുടെ കൈകളിലെത്തിയെന്നോ വ്യക്തമല്ല. ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ സമ്മാനിക്കുന്നതിന് മോഡി നല്‍കിയതാണ് ഈ പതാകയെന്നാണ് വികാസ് ഖന്ന പറയുന്നത്. സംഭവം വിവാദമായതോടെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ എത്തി പതാക ഖന്നയില്‍നിന്ന് തിരികെ വാങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.

Also Read:
ഷിബുവിന്റെ വെളിപ്പെടുത്തല്‍: കോണ്‍ഗ്രസ് നേതാക്കളെ പ്രതിയാക്കുന്നതിന് സി പി എം 10 ദിവസത്തെ സമയം നല്‍കി; ഇല്ലെങ്കില്‍ ഡി വൈ എസ് പി ഓഫീസ് മാര്‍ച്ച് ഒക്ടോബര്‍ 5ന്
Keywords: Did PM Modi violate the Flag Code of India?, New York, America, Barack Obama, Allegation, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.