മകളെ സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മൊറോക്കന്‍ സ്വദേശി അറസ്റ്റില്‍
Apr 25, 2014, 12:18 IST
ലണ്ടന്‍: (www.kvartha.com 25.04.2014)എട്ടുവയസുള്ള മകളെ സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് സ്‌പെയിനിലേക്ക് കടത്താന്‍ ശ്രമിച്ച മൊറോക്കന്‍ സ്വദേശി പിടിയില്‍. മുപ്പത്തെട്ടുകാരനായ ഇയാള്‍ സ്‌പെയിനില്‍ ജോലിചെയ്യുകയാണ്. കഴിഞ്ഞദിവസം മൊറോക്കോയില്‍ പോയി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് മടങ്ങിയ യുവാവ് മകളെ കൂടി സ്‌പെയിനിലേക്ക് കടത്താന്‍ തീരുമാനിച്ചു.
ഇതിനുവേണ്ടി മകളെ പെട്ടിയിലടച്ച് കടത്താന്‍ ശ്രമിക്കുകയും ചെയ്തു. വാഹന പരിശോധനയ്ക്കിടെയാണ് പോലീസ് സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ചുവെച്ച മകളെ കണ്ടെത്തിയത്. സംഭവത്തില്‍ യുവാവിന് പിഴ ഈടാക്കുകയും ചെയ്തു. തീര്‍ത്തും അവശയായ നിലയിലാണ് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത്. കുട്ടിയെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മകള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിതവും നല്‍കാനാണ് താന്‍ അവളെ സ്‌പെയിനിലേക്ക്
കൊണ്ടുവരാന്‍ ശ്രമിച്ചതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. യുവാവിനെയും കുട്ടിയേയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പിതാവ് സ്‌പെയിനില്‍ ജോലി ചെയ്യുന്നിടത്തോളം കുട്ടിക്ക് അയാളോടൊപ്പം താമസിക്കാമെന്നും സ്‌കൂളില്‍ പ്രവേശനം നല്‍കാമെന്നും കോടതി അനുവദിച്ചു.

Also Read:
ഹോംനഴ്സിനെ നാലംഗസംഘം വീടു കയറി ആക്രമിച്ചു

Keywords: England, Daughter, Spain, Arrest, Police, Study, Court, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.