Election | അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി പ്രഖ്യാപനം ഉടൻ
Aug 5, 2024, 23:43 IST
Photo credit: Instagram/ kamalaharris
കമല ഹാരിസിനെ പ്രസിഡന്‍റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു
വാഷിംഗ്ടൺ: (KVARTHA) അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി പ്രഖ്യാപനം ഉടനുണ്ടാവും.
നേരത്തെ തന്നെ കമല ഹാരിസിനെ പ്രസിഡന്‍റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഫിലഡൽഫിയയിൽ നടക്കാനിരിക്കുന്ന പ്രചാരണ റാലിക്ക് മുൻപ് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
കമല ഹാരിസ് ചുരുക്ക പട്ടികയിലുള്ള ആറ് ഡെമോക്രാറ്റ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
അരിസോണ സെനറ്ററും മുൻ നാസ ബഹിരാകാശ യാത്രികൻ മാർക്ക് കെല്ലി, പെൻസിൽവേനിയ ഗവർണർ ജോഷ് ഷപ്പീറോ രണ്ടുപേരിൽ ആരെങ്കിലുമായിരിക്കും വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി എന്നും സൂചനയുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.