വാക്‌സിനേഷന്‍ കുറഞ്ഞു, യുഎസില്‍ 'ഡെല്‍റ്റ' പടരുന്നു; ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 6 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
Aug 10, 2021, 13:29 IST
ന്യൂയോര്‍ക്: (www.kvartha.com 10.08.2021) അമേരികയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. രാജ്യത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ലക്ഷത്തിനടുത്ത് കേസുകളാണ് പ്രതിദിനം റിപോര്‍ട് ചെയ്യപ്പെടുന്നത്. ലൂസിയാന, ഫ്‌ലോറിഡ, അര്‍കാന്‍സസ് എന്നിവിടങ്ങളിലാണ് രോഗബാധ രൂക്ഷമായത്. ഡെല്‍റ്റ വകദേദം പടര്‍ന്ന് പിടിക്കുന്നതും വാക്‌സിനേഷന്‍ കുറഞ്ഞതുമാണ് ഇതിന് കാരണം.
ഫ്‌ലോറിഡയടക്കം സ്‌കൂളുകള്‍ തുറന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കണോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഡെല്‍റ്റ വകഭേദം ആല്‍ഫ വകദേദത്തെ അപേക്ഷിച്ച് കുഞ്ഞുങ്ങളെ കൂടുതലായി ബാധിക്കുന്നതിനാല്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്നാണ് വാദം.
മഹാമാരി വീണ്ടും രാജ്യത്ത് പിടിമുറുക്കുന്ന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ ചില പ്രധാന പരിപാടികള്‍ റദ്ദാക്കി. ഈ മാസം നടക്കാനിരുന്ന ന്യൂയോര്‍ക് ഓടോ ഷോ അധികൃതര്‍ റദ്ദാക്കി. ലൂസിയാനയില്‍ വൈറസ് ബാധ രൂക്ഷമായതോടെ ദ ന്യൂ ഓര്‍ലിയന്‍സ് ജാസ് ഫെസ്റ്റ് തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഉപേക്ഷിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.