Delta Plane | പറക്കുന്നതിനിടെ മുന്‍ചക്രത്തില്‍ തകരാര്‍ കണ്ടെത്തി; യു എസ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ഡെല്‍റ്റ എയര്‍ലൈന്‍സ്; യാത്രക്കാര്‍ സുരക്ഷിതര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്: (www.kvartha.com) പറക്കുന്നതിനിടെ മുന്‍ചക്രത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യു എസ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ഡെല്‍റ്റ എയര്‍ലൈന്‍സ്. ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിങ് 717 എന്ന വിമാനമാണ് നോര്‍ത് കരോലിനയിലെ ഷാര്‍ലറ്റ് ഡഗ്ലസ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും പരുക്കൊന്നുമില്ലെന്നും അധികൃതര്‍ അറിയിച്ചു.

തുടര്‍ന്ന് റണ്‍വേ അടച്ച് വിമാനം റണ്‍വേയില്‍നിന്നു മാറ്റി. അറ്റ്ലാന്റയില്‍നിന്ന് പ്രാദേശിക സമയം രാവിലെ 7.25-ന് പുറപ്പെട്ട വിമാനത്തില്‍ 96 യാത്രക്കാരും രണ്ട് പൈലറ്റുമാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

Delta Plane | പറക്കുന്നതിനിടെ മുന്‍ചക്രത്തില്‍ തകരാര്‍ കണ്ടെത്തി; യു എസ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ഡെല്‍റ്റ എയര്‍ലൈന്‍സ്; യാത്രക്കാര്‍ സുരക്ഷിതര്‍

വിമാനം പറക്കുന്നതിനിടെ മുന്‍ചക്രത്തില്‍ പ്രശ്നമുള്ളതായി പൈലറ്റിനു വിവരം ലഭിക്കുകയും തുടര്‍ന്ന് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ ഇതു സ്ഥിരീകരിക്കുകയും ചെയ്തു. മുന്‍ഭാഗത്തെ ലാന്‍ഡിങ് ഗീയര്‍ ഡോറുകള്‍ തുറന്നിരുന്നെങ്കിലും മുന്‍ചക്രം പുറത്തേക്കു വന്നിരുന്നില്ല. പിന്നീട് വിമാനത്തിന്റെ മുന്‍ഭാഗം റണ്‍വേയില്‍ ഉരയുന്ന തരത്തില്‍ വിമാനം ഇറക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. മുന്‍ഭാഗം നിലത്തമര്‍ന്ന് വിമാനം കിടക്കുന്നതിന്റെയും യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നു.

Keywords:  Delta Plane Lands Without Front Landing Gear At US Airport, No Injuries Reported, New York, News, 717 Delta Plane Lands, US Airport, No Injuries, Passengers, Video, Pilot, World. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia