SWISS-TOWER 24/07/2023

വീണ്ടും വിസ്മയിപ്പിച്ച് ദുബൈ; ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള നീന്തൽക്കുളം തുറന്നു; ഒരുക്കിയിരിക്കുന്നത് അത്ഭുത കാഴ്ചകൾ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 28.07.2021)  വിസ്‌മയ കാഴ്ചകൾ ദുബൈയിൽ അവസാനിക്കുന്നില്ല. ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള നീന്തൽക്കുളം ജൂലൈ 28 മുതൽ പൊതുജനങ്ങൾക്കായി തുറന്നു. നദ് അൽ ശബയിൽ സ്ഥിതി ചെയ്യുന്ന 'ഡീപ് ഡൈവ്' നീന്തൽ കുളത്തിൽ 60.02 മീറ്റർ ആഴത്തിൽ വരെ മുങ്ങാം. 14 ദശലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാനാവും ഇതിന്. 
Aster mims 04/11/2022

 
വീണ്ടും വിസ്മയിപ്പിച്ച് ദുബൈ; ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള നീന്തൽക്കുളം തുറന്നു; ഒരുക്കിയിരിക്കുന്നത് അത്ഭുത കാഴ്ചകൾ


ഒളിംപിക്സിലെ ആറ് നീന്തല്‍ കുളങ്ങള്‍ക്ക് സമാനമായ നീന്തല്‍ കുളം ഇതിനോടകം ഗിന്നസ് റെകോർഡില്‍ ഇടം നേടിയിട്ടുണ്ട്. മുത്തുചിപ്പിയുടെ ആകൃതിയിലുളള നീന്തല്‍ കുളത്തില്‍ 1500 ചതുരശ്ര അടിയില്‍ ഡൈവ് ഷോപ്, സമ്മാനക്കട, 80 പേർക്കിരിക്കാവുന്ന റെസ്റ്റോറന്റ് തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. സ്കൂബ ഡൈവിങിനും ഫ്രീ ഡൈവിങിനും ഒപ്പം സാഹസികത ആഗ്രഹിക്കുന്നവർക്ക് സ്നോർകെലിങും ആസ്വദിക്കാം.

നീന്തല്‍ കുളത്തില്‍ ഈ മേഖലയിലെ ഏറ്റവും വലിയ അൻഡർ വാടെർ ഫിലിം സ്റ്റുഡിയോ, 56 അൻഡർ വാടെർ ക്യാമറകൾ, 164 ലൈറ്റുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ജന്മദിന ആഘോഷങ്ങള്‍ മുതല്‍ വിവാഹം വരെ നടത്താനുളള സൗകര്യവുമുണ്ട്. എല്ലാ ആറുമണിക്കൂറിലും വെളളം ഫില്‍ടർ ചെയ്യും. 

ഡീപ് ഡൈവ് ബുധനാഴ്ച മുതൽ ഞായർ വരെ ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ട് വരെ തുറന്ന് പ്രവർത്തിക്കും. ദുബൈയിൽ നിന്നും 15 മിനിറ്റും അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 20 മിനിറ്റും ദൂരം മാത്രമാണ് ഇവിടെക്കുള്ളത്. ഓൺലൈൻ ബുകിംഗിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ബുക് ചെയ്യാൻ deepdivedubai(dot)com സന്ദർശിക്കുക.

Keywords: World, Dubai, UAE, News, Entertainment, Olympics, Film, Deepest pool in the world; now open to public.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia