SWISS-TOWER 24/07/2023

Candida auris | കോവിഡിന് പിന്നാലെ അമേരിക്കയില്‍ അപകടകരമായ ഫംഗസ് ഭീഷണി; 'കാന്‍ഡിഡ ഓറിസ്' അതിവേഗം പടരുന്നു; ഏജന്‍സികളെയും അമ്പരിപ്പിച്ച് കുതിപ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിംഗ്ടണ്‍: (www.kvartha.com) കാന്‍ഡിഡ ഓറിസ് (Candida auris) എന്ന നിഗൂഢവും മാരകവുമായ ഫംഗസ് അണുബാധ അമേരിക്കയിലുടനീളം അതിവേഗം പടരുന്നതായി യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) അറിയിച്ചു. കഴിഞ്ഞ വര്‍ഷം ലോകാരോഗ്യ സംഘടന 19 ഫംഗസ് രോഗാണുക്കളുടെ മുന്‍ഗണനാ പട്ടികയില്‍ കാന്‍ഡിഡ ഓറിസിനെ ഉള്‍പ്പെടുത്തിയിരുന്നു. ആദ്യമായി ജപ്പാനിലാണ് 15 വര്‍ഷം മുമ്പ് കണ്ടെത്തിയത്.
           
Candida auris | കോവിഡിന് പിന്നാലെ അമേരിക്കയില്‍ അപകടകരമായ ഫംഗസ് ഭീഷണി; 'കാന്‍ഡിഡ ഓറിസ്' അതിവേഗം പടരുന്നു; ഏജന്‍സികളെയും അമ്പരിപ്പിച്ച് കുതിപ്പ്

2022-ല്‍ യുഎസില്‍ 2,377 പേര്‍ക്ക് രോഗം ബാധിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച സിഡിസിയുടെ പുതിയ ഗവേഷണം അനുസരിച്ച് രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ കേസുകളില്‍ 2019-നും 2021-നും ഇടയില്‍ 95 ശതമാനം വര്‍ധനവുണ്ടായതായി. 2016ല്‍ 53 പേര്‍ക്ക് മാത്രം ഫംഗസ് ബാധിച്ചിടത്തുനിന്നാണ് ഈ കുതിച്ചുചാട്ടം.

മൊത്തം 28 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ സുരക്ഷാ നടപടികള്‍ ഫംഗസിനെ നേരിടാന്‍ ഫലപ്രദമായി സഹായിക്കുന്നില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. 60 ശതമാനം വരെ മരണനിരക്ക് ഉള്ളതിനാല്‍ ഡബ്ല്യുഎച്ച്ഒയും സിഡിസിയും ഈ ഫംഗസ് പൊതുജനാരോഗ്യത്തിന് വര്‍ദ്ധിച്ചുവരുന്ന ഭീഷണിയായി അടയാളപ്പെടുത്തിയിട്ടുണ്ട്. പ്രായമായവരോ പ്രതിരോധശേഷി കുറഞ്ഞവരോ ആയ ആളുകള്‍ക്ക് ഫംഗസ് ബാധിച്ച ശേഷം അപകടസാധ്യത കൂടുതലാണ്.

ഫംഗസ് മുറിവിലും ചെവിയിലും അണുബാധയ്ക്ക് കാരണമാകുന്നു. മൂത്രത്തിലും ശ്വസന സാമ്പിളുകളിലും ഇവ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഫംഗസ് ശ്വാസകോശത്തെയോ മൂത്രാശയത്തെയോ ബാധിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. ഫംഗസ് രോഗികളില്‍ ഗുരുതരമായ രോഗം ഉണ്ടാക്കുക മാത്രമല്ല, ശരിയായ പരിശോധനകളില്ലാതെ തിരിച്ചറിയാനും പ്രയാസമാണ്. 2009-ല്‍ ആദ്യമായി കണ്ടെത്തിയതിന് ശേഷം 30-ലധികം രാജ്യങ്ങളിലേക്ക് ഫംഗസ് വ്യാപിച്ചതായി 2022-ലെ ഒരു പഠനം പറയുന്നു. മിക്ക സി. ഓറിസ് അണുബാധകള്‍ക്കും ചികിത്സിക്കാന്‍ എക്കിനോകാന്‍ഡിന്‍സ് എന്നറിയപ്പെടുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നു.

Keywords: Candida Auris, News, World, Top-Headlines, America, Washington, Health, Virus, COVID-19, Alerts, Report, Health & Fitness, World Health Organization, Fungus, Deadly Fungus Spreading in America, Deadly fungus spreading across the US leaves agencies puzzled.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia