ജീവനുള്ള കുഞ്ഞിനെ മരിച്ചെന്ന് വിധിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

 


ബീജിംഗ്: ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ കുഞ്ഞ് മരിച്ചെന്ന് വിധിച്ച ഡോക്ടറുടെ പണി പോയി. കിഴക്കന്‍ ചൈനയിലാണ്  സംഭവം. പ്രാഥമിക പരിശോധന നടത്തിയ ഡോക്ടറാണ് കുഞ്ഞ് മരിച്ചെന്ന് വിധിച്ചത്. ഡോക്ടറുടെ നടപടിയില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അധികൃതര്‍ ലൈസന്‍സ് റദ്ദാക്കുകയും  സസ്‌പെന്‍ഡു ചെയ്യുകയും ചെയ്തു.

മരിച്ച കുഞ്ഞിനെ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയപ്പോള്‍ കുഞ്ഞ് കരഞ്ഞതോടെയാണ് മരിച്ചിട്ടില്ലെന്ന് ഉറപ്പായത്.  ഉടന്‍തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് മരിച്ചെന്ന് ഉറപ്പുവരുത്തിയ ഡോക്ടര്‍ നല്‍കിയ ഡെത്ത്‌സര്‍ട്ടിഫിക്കറ്റുമായാണ് രക്ഷിതാക്കള്‍  ശ്മശാനത്തില്‍ ചെന്നത്.

ഒരുമാസം പ്രായമുള്ള കുഞ്ഞിന് ജന്മനാ അസുഖങ്ങള്‍ ഉണ്ടായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില കൂടുതല്‍ വഷളായതിനാലാണ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെവെച്ച് രോഗം മൂര്‍ഛിക്കുകയായിരുന്നു. ഒടുവില്‍ കുഞ്ഞ് മരിച്ചതായി ഡോക്ടര്‍ വിധിക്കുകയും ചെയ്തു.

ജീവനുള്ള കുഞ്ഞിനെ മരിച്ചെന്ന് വിധിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍അതേസമയം കുഞ്ഞിന്റെ മരണം തെറ്റായി വ്യാഖ്യാനിച്ചത് ഡോക്ടര്‍ക്ക് സംഭവിച്ച പിഴവാണെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ നില ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി ഏറ്റവും നല്ല ചികിത്സ തന്നെ നല്‍കുമെന്ന് ആശുപത്രി
അധികൃതര്‍ വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
പള്ളി ഭണ്ഡാരം കവര്‍ന്നു

Keywords:  Beijing, China, Hospital, Treatment, Baby, Doctor, Death-Certificate, Suspension, World, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia