Saving | പകലിനെ പിടിച്ചുകെട്ടാൻ ഒരു മണിക്കൂർ! എന്താണ് ഡേ ലൈറ്റ് സേവിങ്സ്? അറിയേണ്ടതെല്ലാം


● വേനലിൽ ഒരു മണിക്കൂർ ക്ലോക്ക് മുന്നോട്ട് നീക്കുന്നു.
● ശീതകാലത്ത് ഒരു മണിക്കൂർ ക്ലോക്ക് പിന്നോട്ട് മാറ്റുന്നു.
● പകൽ വെളിച്ചം കൂടുതൽ ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം.
● ഊർജ്ജ സംരക്ഷണവും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഹന്നാ എൽദോ
(KVARTHA) സമയത്തിൽ കാലോചിതമായ മാറ്റം വരുത്തുന്ന ഒരു പ്രതിഭാസമാണ് ഡേ ലൈറ്റ് സേവിങ്സ്. വേനലിൽ സമയം ഒരു മണിക്കൂർ മുമ്പോട്ടും, ശീതകാലത്തു ഒരു മണിക്കൂർ പുറകിലേക്കും ക്ലോക്കുകൾ ക്രമീകരിക്കുന്ന രീതിയാണിത്. ഭൂമിയിലെ ഋതുക്കൾക്കു അനുസരിച്ചു സമയത്തിൽ വരുത്തുന്ന ഈ രീതി വിദേശരാജ്യങ്ങൾക്കൊക്കെ സുപരിചിതമായ കാര്യമാണ്. ഡേ ലൈറ്റ് സേവിങ്സ്' എന്നാൽ എന്താണ്? ഈ പ്രക്രിയ എങ്ങനെയാണ് നടത്തുന്നത്. അതാണ് ഇവിടെ പറയുന്നത്.
ഭൂമിയിലെ ഋതുക്കൾക്കു അനുസരിച്ചു സമയത്തിൽ വരുത്തുന്ന ക്രമീകരണങ്ങൾക്കാണ് ഡേലൈറ്റ് സേവിങ്സ് (Daylight Saving Time - DST) അഥവാ സമ്മർ ടൈം എന്ന് പൊതുവെ പറയുക. വേനലിൽ സമയം ഒരു മണിക്കൂർ മുമ്പോട്ടും, ശീതകാലത്തു ഒരു മണിക്കൂർ പുറകിലേക്കും ക്ലോക്കുകൾ ക്രമീകരിക്കുന്ന രീതിയാണിത്. ഒരു ദിവസത്തിലെ പകൽ വെളിച്ചത്തിന്റെ സമ്പൂർണമായ വിനിയോഗത്തിനു വേണ്ടിയാണ് ഇത് ചെയ്യുന്നത്. 'Spring forward, Fall back' എന്ന വാക്യമാണ് ഡേലൈറ് സേവിങ്ങിന്റെ പ്രവർത്തനം എളുപ്പത്തിൽ വിശദീകരിക്കുന്നത്.
വസന്തത്തിൽ ക്ലോക്ക് മുമ്പോട്ടും ശീതകാലത്തിൽ ക്ലോക്ക് പുറകോട്ടും തിരിക്കുക എന്നാണിതുകൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ ലോകത്തു എല്ലായിടത്തും ഒരു മണിക്കൂർ അല്ല ഡേലൈറ്റ് സേവിങ് എന്നതും രസകരമായ വസ്തുതയാണ്. ഓസ്‌ട്രേലിയയിലെ ലോർഡ് ഹൌ ഐലൻഡ് ക്ലോക്കുകൾ 30 മിനിറ്റ് മാത്രമേ മാറ്റം വരുത്താറുള്ളു. ചിലസമയത് ചിലയിടത്തു 2 മണിക്കൂർ വ്യത്യാസം വരുത്തിയതായും ചരിത്രമുണ്ട്. പ്രധാനമായും പകൽവെളിച്ചത്തിൽ സമ്പൂർണമായ ഉപയോഗത്തിനും, ഊർജ്ജസംരക്ഷണത്തിനും വേണ്ടിയായണ് ഡേലൈറ്റ് സേവിങ് എന്ന ആശയം വിഭാവന ചെയ്യപ്പെട്ടത്.
ഇതിന്റെ പ്രാരംഭകാലത്തു ഇലക്ട്രിസിറ്റി ഇല്ല എന്ന കാരണത്താൽ തന്നെയാണ് ഇതിനു പ്രാധാന്യം ഉള്ളത്. പണ്ടുകാലത്ത് ഓരോ ഋതുകളിലും ഉണ്ടാവുന്ന വ്യത്യാസത്തിന് അനുസരിച്ചു മനുഷ്യന്റെ ജോലിക്രമത്തിൽ മാറ്റം വരാറുണ്ടായിരുന്നില്ല. അതിനാൽത്തന്നെ പകലിന്റെ ദൈർഘ്യം അനുസരിച്ചു ഒരു മാറ്റവും ജീവിതചര്യകളിൽ ഉണ്ടായിരുന്നില്ല. എന്നാൽ വേനലിൽ നേരത്തെ നേരം വെളുക്കുക, തണുപ്പിൽ പെട്ടെന്ന് ഇരുട്ടാവുക എന്നതൊക്കെ ഒരു വെല്ലുവിളി ആയിരുന്നു.
മറ്റൊന്നു ഊർജത്തിന്റെ ഉപഭോഗം ആണ്. വൈകുന്നേരങ്ങളിലെ വെളിച്ചത്തിന്റെ ഉപഭോഗം കൂടുന്നത് ആണിതിന് കാരണം. ഇതിനെല്ലാം പരിഹാരം എന്ന നിലക്കാണ് ഡേലൈറ്റ് സേവിങ് സ്വീകരിക്കപ്പെടുന്നത്. ഡേലൈറ്റ് സേവിങ്സ് എന്ന ആശയം ആദ്യമായി രൂപകൽപ്പന ചെയ്തത് അമേരിക്കയുടെ സ്ഥാപകരിൽ ഒരാളായ ബെഞ്ചമിൻ ഫ്രാങ്കിളിന് ആണ്. 1784 ഇൽ പാരിസിൽ പ്രസിദ്ധീകരിക്ക പ്പെട്ട 'An economic project ' എന്ന ലേഖനത്തിലാണ് തന്റെ 78-ാമത് വയസിൽ അദ്ദേഹം ഇത് മുന്നോട്ടുവെച്ചത്.
ആ രസകരമായ കഥ ഇങ്ങനെയാണ്: അമേരിക്കയുടെ ഫ്രാൻസിലെ സ്ഥാനപതിയായി പ്രവർത്തിക്കുന്ന സമയത്തു ഒരു ദിവസം രാവിലെ 6 മണിക്ക് എഴുന്നേറ്റ പ്പോൾ പാരിസിൽ നേരം വെളുത്തു വെളിച്ചം ജനലിലൂടെ അരിച്ചുകേറുമ്പോളും ആളുകൾ കിടന്നുറങ്ങുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. ഇതുകണ്ടപ്പോൾ അദ്ദേഹം മനസ്സിൽ ചിന്തിച്ചു. 'ഇങ്ങനെ ചെയ്യുന്നതുവഴി ആളുകൾ പകൽ വെളിച്ചത്തിൽ കിടന്നുറങ്ങുകയും വൈകീട്ട് കൂടുതൽ നേരം മെഴുകുതിരികൾ കത്തിച്ചു ഇരിക്കേണ്ടി വരികയും ചെയ്യില്ലേ? ഇതുവഴി എത്ര മെഴുകും ഊർജവുമാണ് പാഴായിപ്പോവുന്നതു?'.
ഇലക്ട്രിസിറ്റിയും മറ്റും ഇല്ലാത്ത ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ഈ ചിന്തയിൽ കഴമ്പുണ്ട് എന്നുതന്നെയാണ് സത്യം. ഈയൊരു ആശയവും ഫ്രാങ്ക്ളിനാണ് മുൻപോട്ടു വെച്ചതെങ്കിലും ഇത് പ്രവർത്തികമായതു എത്രയോ വർഷങ്ങൾക്കു ശേഷം 19-ാമത് നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. പൊതുവെ ഭൂമധ്യരേഖക്ക് അടുത്തുള്ളതോ , രേഖയിൽ ഉള്ളതോ ആയ രാജ്യങ്ങളിൽ പകലിനും രാത്രിക്കും ഒരേ നീളമായിരിക്കും. ഏകദേശം 12 മണിക്കൂർ ആയിരിക്കും ഇത്, എന്നാൽ മറ്റിടങ്ങളിൽ ചൂടുകാലത്തു പകലിനു നീളം കൂടുതലും, രാത്രിക്ക് നീളം കുറവും ആയിരിക്കും.
ധ്രുവങ്ങളിക്ക് അടുക്കുംതോറും വേനലിൽ പകലിന്റെ നീളം കൂടിക്കൊണ്ടിരിക്കും. അതിനാൽത്തന്നെ ദക്ഷിണ-ഉത്തര അയന രേഖകള്‍ക്കിടയിലുള്ള രാജ്യങ്ങളും ഭൂമധ്യ രേഖയിലെ രാജ്യങ്ങളും ഇങ്ങനെ സമയ ക്രമീകരണം നടത്താറില്ല.യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലി യയുടെ ചില ഭാഗങ്ങൾ എന്നി രാജ്യങ്ങളിലാണ് ഇത് പിന്തുടരുന്നത്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ ഇത് പിന്തുടരാറില്ല. ലോകത്തിലെ 40 ശതമാനം രാജ്യങ്ങൾപോലും ഡേലൈറ്റ് സേവിങ് പിന്തുടരുന്നില്ല എന്നതാണ് സത്യം. ഇന്ത്യയിൽ ഡേലൈറ്റ് സേവിങ് ഒരു കാലത്തു ഉപയോഗിച്ചതായി പറയപ്പെടുന്നുണ്ട്. കൊൽക്കത്തയിൽ 1945 കാലഘട്ടത്തിൽ ആണിത്.
ബ്രിട്ടീഷ് ഭരണകാലത്തു ആയിരുന്നു എന്നതിനാൽ ആയിരിക്കണം ഇത്. എങ്കിലും ഇന്ത്യയിൽ നിലവിൽ ഡേലൈറ് സേവിങ് ഇല്ല. ഇന്ത്യയുടെ ഭൂപ്രകൃതി അനുസരിച്ചു ഇതിന്റെ ആവശ്യം ഇല്ല. പ്രധാനമായും ലോകത്തിലെ രാജ്യങ്ങളിൽ ഉണ്ടാവുന്ന സമയത്തിലെ ഭിന്നത തന്നെയാണ് ഡേലൈറ് സേവിങ് കാരണം ലോകത്തു ഉണ്ടാവുന്ന വെല്ലുവിളി. ഇന്നത്തെ സമൂഹത്തിൽ ലോകത്തിലെ എല്ലാ രാജ്യങ്ങളും തമ്മിൽ എത്രമാത്രം ബന്ധപ്പെട്ടാണ് കിടക്കുന്നത് അത്രത്തോളും കൺഫ്യൂഷൻ ഇതുണ്ടാക്കുന്നു.
ഉദാഹരണമായി ഇന്ത്യ ഒരു പ്രധാന ഐടി സേവന ദാതാവാണ്. നമ്മുടെ നാട്ടിലെ എല്ലാ ടെക് കമ്പനികൾക്കും ക്ലൈന്റ്‌സ് പുറം രാജ്യങ്ങളിൽ ഉള്ളവരായിരിക്കും. എന്നാൽ സമയത്തിലെ ഈ ഭിന്നത വരുന്നതോടെ നമ്മുടെ കംപ്യൂട്ടറുകളുടെയും മറ്റു ഉപകരണങ്ങ ളുടെയും സമയക്രമം മാറ്റേണ്ടി വരുന്നു. സാധാരണയായി കമ്പ്യൂട്ടറുകൾക്ക് ഇത് ഓട്ടോമാറ്റിക് ആയി ക്രമീകരിക്കാം എങ്കിലും ആളുകളിൽ ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതൊന്നുമല്ല. സാങ്കേതികവിദ്ര്യ ഇത്രയും വളർന്ന സാഹചര്യത്തിൽ ഇനിയും ഇത് തുടരേണ്ടതുണ്ടോ എന്ന ചർച്ച കുറെയേറെ വർഷങ്ങളായി ചർച്ച ചെയ്യ പ്പെടുന്ന ഒന്നാണ് എങ്കിലും ഇപ്പോഴും തുടർന്നു പോരുന്നു.
മലയാളികളായ ബഹുഭൂരിപക്ഷം ആളുകൾക്കും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്ന് തോന്നുന്നില്ല. ഇന്ത്യയ്ക്ക് പുറത്ത് വിദേശരാജ്യങ്ങളിൽ ജോലിക്കും പഠനത്തിനുമായി പോയിട്ടുള്ളവർക്ക് ഇതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കാം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Daylight Saving Time (DST) is a practice of adjusting clocks forward by one hour in summer and backward in winter to maximize daylight use and save energy, first proposed by Benjamin Franklin and now followed by many countries, though not India, leading to global time differences and potential confusion.
#DaylightSavingTime #DST #TimeChange #EnergySaving #GlobalTime #BenjaminFranklin