മെല്‍ബണ്‍ ഏകദിനം : രോഹിത് ശര്‍മയുമായി വാക്കേറ്റം നടത്തിയ ഓസ്‌ട്രേലിയന്‍ താരത്തിന് പിഴ
Jan 19, 2015, 13:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മെല്‍ബണ്‍: (www.kvartha.com 19.01.2015) ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ മെല്‍ബണ്‍ ഏകദിനത്തില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുമായി വാക്കേറ്റം നടത്തിയ ഓസ്‌ട്രേലിയന്‍ ഓപ്പര്‍ണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഐസിസിയുടെ പിഴ. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് വിരുദ്ധമായി പെരുമാറിയതിന് മാച്ച് ഫീയുടെ പകുതി തുക പിഴയായി ഈടാക്കാനാണ് തീരുമാനം.
ഓവര്‍ത്രോയില്‍ റണ്‍സെടുക്കാന്‍ ശ്രമിച്ച രോഹിത് ശര്‍മയെ വാര്‍ണര്‍ ചോദ്യം ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ താന്‍ രോഹിത് ശര്‍മയോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും മറിച്ച് വാക്കേറ്റം നടത്തിയിട്ടില്ലെന്നുമാണ് വാര്‍ണറുടെ വിശദീകരണം.
ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ രണ്ടാംമത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ നാലുവിക്കറ്റിന്പരാജയപ്പെടുത്തിയിരുന്നു.
96 റണ്‍സെടുത്ത ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും 47 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തും,41 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സണും ചേര്‍ന്ന് ഇന്ത്യന്‍ താരങ്ങളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

Keywords: David Warner fined for row with Rohit Sharma during India's innings in Melbourne ODI, Cricket, Controversy, Winner, Compromise, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.