Remi Lucidi | കെട്ടിടങ്ങളുടെ മുകളില്‍ കയറി പ്രശസ്തനായ ലൂസിഡി 68-ാം നിലയില്‍നിന്ന് വീണ് മരിച്ചു

 


ഹോങ്കോങ്: (www.kvartha.com) പ്രശസ്തനായ ഫ്രഞ്ച് സാഹസികന്‍ റെമി ലൂസിഡി(30)ക്ക് 68 നില കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് ദാരുണാന്ത്യം. ട്രെഗണ്ടര്‍ ടവര്‍ കോംപ്ലക്‌സിന് മുകളില്‍നിന്നാണ് ലൂസിഡി വീണതെന്ന് സൗത് ചൈന മോണിങ് പോസ്റ്റിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 

അംബരചുംബികളായ കെട്ടിടങ്ങളുടെ മുകളില്‍ കയറി പ്രശസ്തനായ റെമി ലൂസിഡി കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള പെന്റ്ഹൗസിന് പുറത്ത് കുടുങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം. ഇതോടെ പരിഭ്രാന്തനായ ഇദ്ദേഹം പെന്റ്ഹൗസിന്റെ ജനലില്‍ അടിച്ചെന്നും ഇതുകണ്ട് അവിടെ ജോലി ചെയ്തിരുന്നയാള്‍ ഭയപ്പെട്ടെന്നും റിപോര്‍ടുകള്‍ പറയുന്നു. പിന്നാലെ കാല്‍തെറ്റി വീണാണ് അന്ത്യമെന്നാണ് പുറത്തുവരുന്ന വിവരം.

വൈകിട്ട് ആറുമണിയോടെ സ്ഥലത്തെത്തിയ ലൂസിഡി, 40-ാം നിലയിലുള്ള തന്റെ ഒരു സുഹൃത്തിനെ കാണാനെത്തിയതാണെന്നായിരുന്നു കെട്ടിടത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനോട് പറഞ്ഞത്. എന്നാല്‍ ലൂസിഡിയെ അറിയില്ലെന്ന് 40ാം നിലയില്‍ താമസിക്കുന്ന ആള്‍ വ്യക്തമാക്കിയതോടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇയാളെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ അതിനോടകം തന്നെ ലൂസിഡി ലിഫ്റ്റില്‍ കയറിയിരുന്നു. 49-ാമത്തെ നിലയില്‍ ലൂസിഡി എത്തുന്നതും തുടര്‍ന്ന് പടിക്കെട്ടുകള്‍ വഴി കെട്ടിടത്തിന്റെ മുകളിലേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. 

വൈകിട്ട് 7.38നും ലൂസിഡിനെ ഇവിടെയുള്ള ആളുകള്‍ ജീവനോടെ കണ്ടിരുന്നു. പെന്റ്ഹൗസിന്റെ ജനലില്‍ ലൂസിഡി തട്ടുകയും പേടിച്ചുപോയ അപാര്‍ട്‌മെന്റിലെ ജോലിക്കാരി പൊലീസിനെ വിളിക്കുകയും ചെയ്തിരുന്നു. പെന്റ്ഹൗസിന് പുറത്ത് കുടുങ്ങിപ്പോയ ലൂസിഡി തന്റെ നിയന്ത്രണം നഷ്ടമാവുന്നതിന് മുന്‍പ് സഹായത്തിനായി ജനലില്‍ തട്ടുകയായിരുന്നെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. ലൂസിഡിയുടെ കാമറയും സംഭവസ്ഥലത്തുനിന്നും പൊലീസ് കണ്ടെത്തി.

Remi Lucidi | കെട്ടിടങ്ങളുടെ മുകളില്‍ കയറി പ്രശസ്തനായ ലൂസിഡി 68-ാം നിലയില്‍നിന്ന് വീണ് മരിച്ചു


Keywords:  News, World, World-News, Accident-News, Remi Lucidi, Skyscraper, Died, Building, Accidental Death, Daredevil, 30, Known For Skyscraper Climbs Dies After Falling From 68th Floor.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia