Daesh Leader | ദാഇശ് തലവന്‍ അല്‍ ഹാശിമി ഖുറേശി കൊല്ലപ്പെട്ടതായി റിപോര്‍ട്; പുതിയ തലവനെ പ്രഖ്യാപിച്ചതായി വക്താവ്
Dec 1, 2022, 08:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലബനന്‍: (www.kvartha.com) ദാഇശ് തലവന്‍ അല്‍ ഹാശിമി ഖുറേശി കൊല്ലപ്പെട്ടതായി റിപോര്‍ട്. ദാഇശ് വക്താവ് അബു ഉമര്‍ അല്‍ മുഹജിര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തില്‍ ഹാശിമി കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നത്. എന്നാല്‍, എവിടെ വച്ചാണ് കൊല്ലപ്പെട്ടതെന്നോ എന്നാണ് കൊല്ലപ്പെട്ടതെന്നോ ശബ്ദസന്ദേശത്തില്‍ പറയുന്നില്ല.

ഭീകര സംഘടനയ്ക്ക് പുതിയ നേതാവിനെ തിരഞ്ഞെടുത്തുവെന്നും ദാഇശ് വക്താവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നു. അബു അല്‍ ഹുസൈന്‍ ഹുസൈനി അല്‍ ഖുറേശിയാണ് പുതിയ നേതാവ്.
2014 ലാണ് ഇറാഖിലും സിറിയയിലും ദാഇശ് ശക്തിപ്രാപിച്ചത്. 2017 ല്‍ ഇറാഖിലും തുടര്‍ന്ന് സിറിയയിലും ദാഇശിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ശക്തമായ നടപടികള്‍ എടുത്തു. എന്നാല്‍ ഭീകരസംഘടന പലയിടത്തും ഭീകരാക്രമണം നടത്തുന്നുമുണ്ട്.
Keywords: News,World,international,Iran,Iraq,Top-Headlines,Trending, Killed,Terrorism,Terrorists, Daesh leader Abu Hasan al-Hashimi al-Qurashi killed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.