Youth Killed | മീന്‍ പിടിക്കാന്‍ പുഴയിലിറങ്ങിയ യുവാവിനെ സുഹൃത്തുക്കള്‍ നോക്കിനില്‍ക്കെ മുതല ജീവനോടെ വിഴുങ്ങി

 



ക്വാലലംപുര്‍: (www.kvartha.com) മീന്‍ പിടിക്കാന്‍ പുഴയിലിറങ്ങിയ യുവാവിനെ സുഹൃത്തുക്കള്‍ നോക്കിനില്‍ക്കെ മുതല ജീവനോടെ വിഴുങ്ങിയതായി റിപോര്‍ട്. ഫിലിപ്പിനോ സ്വദേശിയായ മൂന്നു കുട്ടികളുടെ അച്ഛന്‍ ഫാംഹാന്‍ഡ് മാര്‍വിന്‍ സൂസ എന്ന 36 -കാരനാണ് കൊല്ലപ്പെട്ടത്. മലേഷ്യയിലെ സബയിലെ സെമ്പോര്‍ണ സിറ്റിയിലെ പെഗാഗൗ ഫാം ഏരിയയിലാണ് സംഭവം. 

ജനുവരി 29 -ന് ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ഏഴോളം സുഹൃത്തുക്കളോടൊപ്പം അവധി ആഘോഷിക്കാനാണ് ഇദ്ദേഹം മീന്‍ പിടിക്കാനായി ഇവിടെ എത്തിയത്. ഇതിനിടെയിലാണ് ഇയാളെ മുതല പിടികൂടിയത്. മുതല പിടികൂടുന്നത് കണ്ടെങ്കിലും സുഹൃത്തുക്കള്‍ക്ക് രക്ഷിക്കാന്‍ സാധിക്കാതെ വരികയായിരുന്നു.

മീന്‍ പിടിക്കാനായി പുഴയിലേക്ക് എറിഞ്ഞ ചൂണ്ട എന്തിലോ തടഞ്ഞതായി സംശയം തോന്നിയ മാര്‍വിന്‍ സൂസ അത് പരിശോധിക്കാനാണ് പുഴയുടെ അരികിലേക്ക് നീങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി മുതല വെള്ളത്തിനടിയില്‍ നിന്നും പൊങ്ങിവന്ന് മാര്‍വിന്റെ കാലില്‍ പിടിച്ചു വലിച്ചു വെള്ളത്തിനടിയിലേക്ക് മുങ്ങിയതെന്നും രക്ഷിക്കാന്‍ ആകുന്നതിന് മുന്‍പ് തന്നെ അയാള്‍ മുതലയുടെ പിടിയില്‍ ആയിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

Youth Killed | മീന്‍ പിടിക്കാന്‍ പുഴയിലിറങ്ങിയ യുവാവിനെ സുഹൃത്തുക്കള്‍ നോക്കിനില്‍ക്കെ മുതല ജീവനോടെ വിഴുങ്ങി


രക്ഷാപ്രവര്‍ത്തകര്‍ മാര്‍വിന്റെ ശരീരത്തിനായി തിരച്ചില്‍ ആരംഭിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ശരീരമോ കൊലയാളിയായ മുതലയെയോ ഇതുവരെയും കണ്ടെത്താനായിട്ടില്ല. തിരച്ചിലിനിടയില്‍ ഒരുതവണ മാര്‍വിന്റെ ശരീര അവശിഷ്ടങ്ങളുമായി മുതല വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടെങ്കിലും പെട്ടെന്ന് തന്നെ അത് അപ്രത്യക്ഷമാകുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Youth Killed | മീന്‍ പിടിക്കാന്‍ പുഴയിലിറങ്ങിയ യുവാവിനെ സുഹൃത്തുക്കള്‍ നോക്കിനില്‍ക്കെ മുതല ജീവനോടെ വിഴുങ്ങി


രണ്ടുദിവസത്തോളം തുടര്‍ച്ചയായി പുഴയിലും പുഴയുടെ പ്രാന്ത പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും മാര്‍വിന്റെ ശരീരഭാഗങ്ങളോ അക്രമകാരിയായ മുതലയേയോ കണ്ടെത്താനായിട്ടില്ല. അധികൃതര്‍ പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുഴയില്‍ ഇറങ്ങുന്നതും പുഴയുടെ പരിസരപ്രദേശങ്ങളില്‍ എത്തുന്നതും കര്‍ശനമായി നിരോധിച്ചു.

Keywords:  News,World,international,Malaysia,attack,Animals,Local-News,Killed, Dad-of-three eaten alive by crocodile while fishing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia