150 ഓളം മുതലകളുമായി ഒരുവീട്; ഒഴിപ്പിച്ചത് നാലോളം ട്രക്കുകളില്‍

 


ടൊറോന്റോ: (www.kvartha.com 14.08.2015)150 ഓളം മുതലകളുമായി ഒരുവീട്. ടെറൊന്റോ സ്വദേശിയുടെ വീട്ടിലാണ് ഇത്രയും മുതലകളെ ഒരുമിച്ചു വളര്‍ത്തിയിരുന്നത്. ഒരുവര്‍ഷം മുമ്പാണ് ഇയാള്‍ പീറ്റേഴ്‌സ്ബര്‍ഗിലെ വന്യജീവി സംരക്ഷണകേന്ദ്രത്തെ സമീപിച്ച് തന്റെ കൈയ്യിലുള്ള ചില ജീവികളെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍ അടുത്തിടെയാണ് ഇയാളുടെ ആവശ്യം പരിഗണിച്ച് ഏതാനും സന്നദ്ധ പ്രവര്‍ത്തകര്‍ ആ വീട്ടിലേക്ക് കടന്നുചെന്നത്. ആ കാഴ്ച കണ്ട്  സന്നദ്ധപ്രവര്‍ത്തകര്‍ ഞെട്ടിത്തരിച്ചുപോയി.  150 ഓളം മുതലകളെയാണ് അവിടെ കണ്ടത്. ഒടുവില്‍ നാലോളം ട്രക്കുകളിലായി 20 ഓളം സന്നദ്ധപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഈ ഉരഗങ്ങളെ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

മൂന്ന് മീറ്ററില്‍ കൂടുതല്‍ നീളമുള്ള ചീങ്കണ്ണികളും ഇവയില്‍പെടുന്നു. ചീങ്കണ്ണികളെ കണ്ട് തന്റെ കണ്ണിനെ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് ഇന്ത്യന്‍ റിവര്‍ റൈപ്‌റ്റൈല്‍ വന്യജീവി സംരക്ഷണകേന്ദ്രം ഉടമ ബ്രൈ ലോയിസ്റ്റ് പറയുന്നു. വീട്ടില്‍ നിന്നും കണ്ടെത്തിയ ഉരഗങ്ങള്‍ ഇപ്പോള്‍ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഇവയ്ക്ക് പ്രത്യേക ചികിത്സയൊന്നും ആവശ്യമില്ലെന്നും ഇദ്ദേഹം പറയുന്നു.
150 ഓളം മുതലകളുമായി ഒരുവീട്; ഒഴിപ്പിച്ചത് നാലോളം ട്രക്കുകളില്‍


150 ഓളം മുതലകളുമായി ഒരുവീട്; ഒഴിപ്പിച്ചത് നാലോളം ട്രക്കുകളില്‍

Also Read:
ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ മരണപ്പെട്ടു

Keywords:  Crikey! 150 Toronto crocodiles, alligators rescued by reptile zoo, House, Protection, Health & Fitness, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia