Crashed Plane | നേപാളില്‍ ലാന്‍ഡിങ്ങിന് മിനിടുകള്‍ക്ക് മുന്‍പ് തകര്‍ന്നുവീണ് അപകടം സൃഷ്ടിച്ച വിമാനം 2012 വരെ ഉപയോഗിച്ചിരുന്നത് ഇന്‍ഡ്യയില്‍!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കാഠ്മണ്ഡു: (www.kvartha.com) നേപാളിലെ പോഖരയില്‍ ലാന്‍ഡിങ്ങിന് മിനിടുകള്‍ മുന്‍പു തകര്‍ന്നുവീണ വിമാനം 2012 വരെ ഉപയോഗിച്ചിരുന്നത് ഇന്‍ഡ്യയിലെന്ന് റിപോര്‍ട്. ഈ വിമാനം പിന്നീട് അറ്റകുറ്റപ്പണികള്‍ക്കായി കുറച്ചുകാലം പറക്കാതെ വച്ചിരുന്നതായും വിവരമുണ്ട്.

ഇന്‍ഡ്യയില്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉപയോഗിച്ചിരുന്ന വിമാനം പിന്നീട് തായ്ലന്‍ഡിലെ ഒരു വിമാനക്കംപനിയും ഉപയോഗിച്ചിരുന്നു. പിന്നീട് 2019ലാണ് യതി എയര്‍ലൈന്‍സ് വാങ്ങിയത്. 15 വര്‍ഷം പഴക്കമുള്ള വിമാനത്തിനു യന്ത്രത്തകരാറുണ്ടായെന്നാണു പ്രാഥമിക വിവരമെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്നു യതി എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. 
Aster mims 04/11/2022

അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍കാര്‍ അഞ്ചംഗ അന്വേഷണ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. മുന്‍ വ്യോമയാന സെക്രടറി നാഗേന്ദ്ര ഗിമിറെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോട് അപകടത്തെക്കുറിച്ച് അന്വേഷിച്ച് 45 ദിവസത്തിനകം റിപോര്‍ട് സമര്‍പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍കാര്‍ വക്താവും ധനമന്ത്രിയുമായ ബിഷ്ണു പ്രസാദ് പൗഡേല്‍ പറഞ്ഞു.

നേപാള്‍ തലസ്ഥാനമായ കഠ്മണ്ഡുവില്‍നിന്ന് 68 യാത്രക്കാരും 4 ജീവനക്കാരുമായി ടൂറിസ്റ്റ് കേന്ദ്രമായ പോഖരയ്ക്കു പോയ യതി എയര്‍ലൈന്‍സിന്റെ എടിആര്‍ 72500 വിമാനമാണു വിമാനത്താവളത്തിനു രണ്ടര കിലോമീറ്റര്‍ അകലെ സെതി നദീതീരത്തു തകര്‍ന്നു വീണത്. 5 ഇന്‍ഡ്യക്കാരും വിമാനത്തിലുണ്ടായിരുന്നു. വൈകിട്ടു തിരച്ചില്‍ നിര്‍ത്തുന്നതുവരെ 69 മൃതദേഹങ്ങള്‍ കണ്ടെടുത്തെങ്കിലും ആരെയും തിരിച്ചറിഞ്ഞിട്ടില്ല.

Crashed Plane | നേപാളില്‍ ലാന്‍ഡിങ്ങിന് മിനിടുകള്‍ക്ക് മുന്‍പ് തകര്‍ന്നുവീണ് അപകടം സൃഷ്ടിച്ച വിമാനം 2012 വരെ ഉപയോഗിച്ചിരുന്നത് ഇന്‍ഡ്യയില്‍!


ഞായറാഴ്ച രാവിലെ 10.33നു കഠ്മണ്ഡുവില്‍നിന്നു പുറപ്പെട്ട വിമാനം 10.58നു പോഖരയിലെത്തേണ്ടതായിരുന്നു. 10.50നു പോഖരയിലെ പുതിയ രാജ്യാന്തര വിമാനത്താവളവുമായി ആശയവിനിമയം നടത്തിയെങ്കിലും തൊട്ടുപിന്നാലെ സെതി നദിയോടു ചേര്‍ന്നുള്ള കിടങ്ങിലേക്കു തകര്‍ന്നുവീണു കത്തുകയായിരുന്നു. അപകട സ്ഥലത്തേക്ക് എത്തിപ്പെടാനുള്ള പ്രയാസം രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. നാട്ടുകാര്‍ വടം കെട്ടിയും മറ്റുമിറങ്ങിയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. 

വിമാനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. അപകടസ്ഥലത്തുനിന്ന് 2 നേപാള്‍ സ്വദേശികളെ പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചതായി വിവരമുണ്ടെങ്കിലും ഇവര്‍ വിമാന യാത്രികരാണോയെന്നു വ്യക്തമല്ല. 30 വര്‍ഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ വിമാനാപകടമാണിത്. 

Keywords:  News,World,international,Top-Headlines,Trending,Accident,Death,plane, Crashed Yeti Airlines aircraft was previously owned by now-defunct Kingfisher Airlines
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia