കോവിഡ്​ പ്രതിസന്ധിയും തൊഴിൽ നഷ്ടവും: ആത്മഹത്യ നിരക്ക്​ കൂടുന്നു, 20 മുതൽ 30 ശതമാനം വരെ വർധനയെന്നും പഠനം

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 02.06.2020) കോവിഡ്​ 19 പ്രതിസന്ധിയെ തുടർന്ന്​ ​തൊഴിൽ നഷ്​ടപ്പെട്ടവർക്കിടയിൽ ആത്മഹത്യ നിരക്ക്​ കൂടുന്നതായി പഠനം. കോവിഡ്​ ​രോഗവ്യാപനവും ലോക്​ഡൗണും കാരണം ജീവിതം പ്രതിസന്ധിയിലായവർക്കിടയിലാണ്​ ഇത്തരമൊരു പ്രവണത കൂടുതലെന്നും പഠനത്തിലുണ്ട്. തൊഴിൽനഷ്​ടം ചെറുപ്പക്കാരെയും മുതിർന്നവരെയും ഒരേപോലെ തളർത്തുന്നു. മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും നഷ്​ടപ്പെടു​ന്നതോടെ ആത്മഹത്യ തെരഞ്ഞെടുക്കുകയാണെന്നും ശാസ്​ത്രജ്ഞരായ വോൾഫ്രാം കാവോൾ, കാർലോസ്​ നോർഡ്​റ്റ്​ എന്നിവർ സംയുക്തമായി നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.

കോവിഡ്​ പ്രതിസന്ധിയും തൊഴിൽ നഷ്ടവും: ആത്മഹത്യ നിരക്ക്​ കൂടുന്നു, 20 മുതൽ 30 ശതമാനം വരെ വർധനയെന്നും പഠനം

മുൻവർഷങ്ങളെ അപേക്ഷിച്ച്​ തൊഴിൽനഷ്​ടം മൂലമുള്ള ആത്മഹത്യകളുടെ എണ്ണം 9750 കൂടുമെന്നും പറയുന്നു. കോവിഡ്​ പ്രതിസന്ധി കാരണം ഇതുവരെ തൊഴിൽ നഷ്ടപ്പെട്ടവരിൽ 37 ശതമാനത്തിന്റെ വർധനയുണ്ട്. ഏകദേശം 53 ലക്ഷത്തോളം പേർക്ക്​ ജോലി നഷ്​ടപ്പെടുമെന്നാണ് പുതിയ കണക്ക്. ആഗോള തൊഴിലില്ലായ്​​മ നിരക്ക്​ 4.9 ശതമാനത്തിൽനിന്ന്​ 5.6 ശതമാനമായി വർധിക്കുമെന്ന്​ ഐ എൽ ഒയും മുന്നറിയിപ്പ് നൽകിയിരുന്നു.

2008 ലെ സാമ്പത്തിക പ്രതിസന്ധിയിൽ തൊഴിൽ നഷ്​ടം സംഭവിച്ചതോടെ ആത്മഹത്യ നിരക്ക്​ 20 മുതൽ 30 ശതമാനം വരെ ഉയർന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യം കൂടി മെച്ചപ്പെടുത്തണമെന്നും വിദഗ്ധാഭിപ്രായം ഉയർന്നിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല)

Summary: Covid crisis and job loss: Suicide rates rise
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia