മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിക്ക് കൊറോണ സ്ഥിരീകരിച്ചു

 


ADVERTISEMENT

ഇസ്ലമാബാദ്: (www.kvartha.com 13/06/2020) പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മകന്‍ കാസിം ഗിലാനിയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അന്വേഷണ ഏജന്‍സിയായ നാബുമാണ് പിതാവിന് രോഗം ബാധിക്കാന്‍ കാരണമെന്നും കാസിം കുറ്റപ്പെടുത്തി. തന്റെ പിതാവിന്റെ ജീവന്‍ അപകടത്തിലാക്കിയതിന് ഇമ്രാന്‍ ഖാന് നന്ദി എന്നായിരുന്നു കാസിമിന്റെ പരിഹാസം. നിങ്ങള്‍ വിജയകരമായി എന്റെ പിതാവിന്റെ ജീവന്‍ അപകടത്തിലാക്കി. അദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്' കാസിം ഗിലാനി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയായിരിക്കെ വിദേശ രാജ്യങ്ങള്‍ നല്‍കിയ ഔദ്യോഗിക സമ്മാനങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തില്‍ ഗിലാനിക്ക് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാകേണ്ടി വന്നിരുന്നു.

പാകിസ്താനില്‍ കൊറോണ വൈറസ് രോഗം ബാധിക്കുന്ന പ്രമുഖരില്‍ ഒടുവിലത്തെ ആളാണ് ഗിലാനി. നേരത്തെ നവാസ് ഷെരീഫിന്റെയും ഇമ്രാന്‍ ഖാന്റെയും പാര്‍ട്ടിയിലെ പ്രമുഖര്‍ക്ക് രോഗം സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിക്ക് കൊറോണ സ്ഥിരീകരിച്ചു

Keywords:  World, News, COVID-19, Pakistan, Prime Minister, Islamabad, COVID-19: Former Pakistan Prime Minister Yusuf Raza Gilani tests positive 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia