ആശുപത്രികളും മോര്‍ച്ചറികളും നിറഞ്ഞുകവിഞ്ഞിരിക്കുന്നു, അധികൃതര്‍ വിതരണം ചെയ്യുന്നത് മാസ്‌കുകളല്ല, മറിച്ച് ശവപ്പെട്ടികളാണ്; മരണസംഖ്യ ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാവാതെ ഇക്വഡോര്‍

 



ഗ്വയാക്വില്‍: (www.kvartha.com 06.04.2020) ലാറ്റിനമേരിക്കയിലെ ഇക്വഡോറിലെ ഗ്വയാക്വില്‍ നഗരത്തില്‍ അധികൃതര്‍ വിതരണം ചെയ്യുന്നത് മാസ്‌കുകളല്ല, മറിച്ച് ശവപ്പെട്ടികളാണ്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ വീടുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഹെല്‍പ് ലൈന്‍ പോലും ആരംഭിച്ചുകഴിഞ്ഞു നഗരം. കൊറോണ ബാധിച്ച് മരിച്ചക്കുന്നവരുടെ എണ്ണം ദിനംപ്രതി ഇവിടെ ഉയരുകയാണ്. മൂവായിരത്തിലധികം ആളുകള്‍ക്ക് രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്, 145 പേര്‍ മരിച്ചു.

ആശുപത്രികളും മോര്‍ച്ചറികളും നിറഞ്ഞുകവിഞ്ഞിരിക്കുന്നു, അധികൃതര്‍ വിതരണം ചെയ്യുന്നത് മാസ്‌കുകളല്ല, മറിച്ച് ശവപ്പെട്ടികളാണ്; മരണസംഖ്യ ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാവാതെ ഇക്വഡോര്‍

ആശുപത്രികളും മോര്‍ച്ചറികളും നിറഞ്ഞുകവിഞ്ഞിരിക്കുന്നു. അതിനാല്‍ത്തന്നെ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വീടുകളില്‍ സൂക്ഷിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് നഗരവാസികള്‍. നടപ്പാതകളിലോ, വീടുകള്‍ക്ക് പുറത്തോ വലിച്ചെറിഞ്ഞ രീതിയില്‍ മൃതദേഹങ്ങള്‍ കിടക്കുന്നു.

നഗരത്തില്‍ നിന്ന് പുറത്തുവരുന്ന ഫോട്ടോഗ്രാഫുകളും വീഡിയോ ഫൂട്ടേജുകളും എതോ വലിയ പ്രകൃതിദുരന്തത്തിന് ശേഷം എടുക്കപ്പെട്ട ചിത്രങ്ങള്‍ക്ക് സമാനമാണെന്നായിരുന്നു പ്രാദേശിക പത്രറിപ്പോര്‍ട്ടുകള്‍. ഇക്വഡോറിലെ തുറമുഖ പട്ടണമായ ഗ്വയാക്വില്‍ അതിവേഗമാണ് കൊറോണ വൈറസ് ഹോട്ട്്സ്പോട്ടായി മാറിയത്.

ആശുപത്രികളും മോര്‍ച്ചറികളും നിറഞ്ഞുകവിഞ്ഞിരിക്കുന്നു, അധികൃതര്‍ വിതരണം ചെയ്യുന്നത് മാസ്‌കുകളല്ല, മറിച്ച് ശവപ്പെട്ടികളാണ്; മരണസംഖ്യ ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാവാതെ ഇക്വഡോര്‍

ശനിയാഴ്ച ഇക്വഡോറിന്റെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇവിടെ കൊറോണ വൈറസ് ബാധ മൂലം മരിച്ചത് 318 പേരാണ്. എന്നാല്‍ യഥാര്‍ഥ മരണനിരക്ക് ഇതൊന്നുമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഔദ്യോഗികമായി 3,465 കൊറോണ കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗ്വയാസിലെ യഥാര്‍ഥ മരണസംഖ്യയെ കുറിച്ച് വെളിപ്പെടുത്തരുതെന്ന ഇവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം ലഭിച്ചിട്ടുള്ളതായി ഒരു പ്രാദേശിക രാഷ്ട്രീയ നേതാവ് സിഎന്‍എന്നിനോട് സംസാരിക്കവേ വെളിപ്പെടുത്തിയിരുന്നു. 'നിങ്ങള്‍ക്ക് ഒരു ഏകദേശ ധാരണ ലഭിക്കുന്നതിനായി പറയാം, ഇന്നലെ മുതല്‍ 480 മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഒരോ ദിവസവും ശേഖരിക്കുന്നത് 150 മൃതദേഹങ്ങളാണ്.' വരുന്ന ആഴ്ചകളില്‍ ഒരുപക്ഷേ 3,500 പേര്‍ എങ്കിലും മരണപ്പെട്ടേക്കാമെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറെനോ തുറന്നുസമ്മതിച്ചിരുന്നു.

ആശുപത്രികളും മോര്‍ച്ചറികളും നിറഞ്ഞുകവിഞ്ഞിരിക്കുന്നു, അധികൃതര്‍ വിതരണം ചെയ്യുന്നത് മാസ്‌കുകളല്ല, മറിച്ച് ശവപ്പെട്ടികളാണ്; മരണസംഖ്യ ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാവാതെ ഇക്വഡോര്‍

മാര്‍ച്ച് 18-നാണ് ഇക്വഡോറിലെ ഗ്വയാക്വില്‍ സ്വദേശിയായ53-കാരന്‍ റെയ്‌നാള്‍ഡോ ബാരെസ്വേറ്റക്ക് കൊറോണ വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്. ശരീരവേദനയും, തലവേദനയുമായിട്ടായിരുന്നു തുടക്കം. ലക്ഷണങ്ങള്‍ പ്രകടമായ ആദ്യത്തെ അഞ്ചുദിവസം അസുഖം കൂടിയും കുറഞ്ഞുമിരുന്നു. എന്നാല്‍ ആറാമത്തെ ദിവസത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി. അതോടെയാണ് പിതാവിനെയും കൂട്ടി എഡ്വാര്‍ഡോ ജാവിയെര്‍ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് 19 ബാധിച്ചതിനെ തുടര്‍ന്നുണ്ടായ കടുത്ത ന്യൂമോണിയയാണ് പിതാവിനെന്ന് കണ്ടെത്തി. എന്നാല്‍ ആശുപത്രിയില്‍ കിടക്കയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പിതാവിനെ എഡ്വാര്‍ഡോക്കൊപ്പം വീട്ടിലേക്ക് തിരിച്ചയച്ചു. പാരസെറ്റമോള്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ പിറ്റേന്ന് നെഞ്ചുവേദനയും ശ്വാസതടസ്സവുമായി എഴുന്നേറ്റ റെയ്‌നാള്‍ഡോ വീട്ടുകാരുടെ മുന്നില്‍ വെച്ചുതന്നെ മരണത്തിന് കീഴടങ്ങി.

പിതാവിന്റെ മരണത്തിന് ശേഷം എഡ്വാര്‍ഡോയെ കാത്തിരുന്നത് കടുത്ത വെല്ലുവിളിയായിരുന്നു. പിതാവിന്റെ മൃതദേഹം മറവുചെയ്യാന്‍ കുടുംബാംഗങ്ങള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. മരണപ്പെട്ട അന്ന് ശവപ്പെട്ടിയിലാക്കിയ പിതാവിന്റെ മൃതദേഹം ഇപ്പോഴും ഇവരുടെ വസതിയിലെ സ്വീകരണമുറിയില്‍ ഇരിക്കുകയാണ്. ദുര്‍ഗന്ധം പുറത്തുവരാതിരിക്കാനായി കറുത്ത പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞുകെട്ടിരിക്കുകയാണ്. മൃതദേഹം മറവുചെയ്യാന്‍ സഹായിക്കണമെന്നാവള്യപ്പെട്ട് എഡ്വാര്‍ഡോ നിത്യവും അധികൃതരെ ബന്ധപ്പെടുന്നുണ്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല.

'ഭരണാധികാരികള്‍ ഞങ്ങളെ മരിക്കാന്‍ വിടുകയാണ്. തീര്‍ച്ചയായും ഞങ്ങളെ സംബന്ധിച്ച് അച്ഛന്റെ മരണം വലിയ നഷ്ടമാണ്. സ്വീകരണ മുറിയില്‍ കഴിഞ്ഞ മൂന്നുദിവസമായി അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിക്കുന്നു. കുടുംബത്തില്‍ ഓരോരുത്തരെയായി കൊറോണ വൈറസ് ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്കും ഇപ്പോള്‍ അസുഖം വന്നു. ഡയറിയ, പനി, മസിലുകളില്‍ വേദന എല്ലാ ലക്ഷണങ്ങളും ഞങ്ങള്‍ക്കുമുണ്ട്.ഞങ്ങള്‍ക്ക് ആശുപത്രിയില്‍ പോകാന്‍ സാധിക്കില്ല. ആശുപത്രിയിലെത്തിയാല്‍ നിലവിലുള്ളതിനേക്കാള്‍ മോശമാകും അവസ്ഥ. മക്കളെ ഞാന്‍ ബന്ധുക്കളുടെ വീട്ടിലേക്കയച്ചു.'റെയ്‌നാള്‍ഡോയുടെ മകന്‍ എഡ്വാര്‍ഡോ ജാവിയെര്‍ പറയുന്നു. ഇത് എഡ്വാര്‍ഡോയുടെ മാത്രം അനുഭവമല്ല.

'കുടുംബാഗംങ്ങള്‍, പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തെരുവുകളിലും, നടപ്പാതകളിലും, വീടിന് പുറത്തും ഉപേക്ഷിക്കുകയാണ്.'സിറ്റി മേയര്‍ സിന്തിയ പറയുന്നു. കോവിഡ് 19 പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിന്തിയയും ക്വാറന്റൈനില്‍ ആണ്.

മൃതദേഹങ്ങള്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെടുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെ രാജ്യം നേരിടുന്ന ആരോഗ്യ അടിയന്തരാവസ്ഥയില്‍ മരണപ്പെടുന്നവര്‍ക്ക് മാന്യമായ ശവസംസ്‌കാരം ഉറപ്പുവരുത്തുന്നതിന് വേണ്ടി 2000 ശവപ്പെട്ടികള്‍ തങ്ങള്‍ വിതരണം ചെയ്യുകയാണെന്നാണ് ശനിയാഴ്ച ഗ്വയാക്വില്‍ സിറ്റി ഹാള്‍ അറിയിച്ചിരുന്നു, മരണപ്പെട്ടവരെ വീടുകളില്‍ നിന്ന് നീക്കം ചെയ്യുന്നതിനായി ബന്ധപ്പെടുന്നതിനായി വാട്സാപ്പ് നമ്പറുകളും ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്കായി ട്വിറ്ററിലൂടെ പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളാണ് ഇക്വഡോര്‍ സര്‍ക്കാര്‍ നേരിട്ടത്. ഇതേ തുടര്‍ന്ന് ഇക്വഡോര്‍ വൈസ് പ്രസിഡന്റ് ഓട്ടോ സോനെന്‍ഹോള്‍സ്‌നര്‍ ശനിയാഴ്ച ടെലിവിഷനിലൂടെ
രാജ്യത്തോട് ക്ഷമാപണം നടത്തുകയുണ്ടായി.

'എന്റെ അധികാരമുപയോഗിച്ച് സാധ്യമായ അത്രയും ജീവനുകള്‍ രക്ഷിക്കാന്‍ എന്നാല്‍ കഴിയുന്നത് ഞാന്‍ ചെയ്യുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് വാക്കുതരുന്നു. ഈ പ്രതിസന്ധി ഇടതുപക്ഷമോ, വലതുപക്ഷമോ എന്നതല്ല, പാവപ്പെട്ടവനെന്നോ, പണക്കാരനെന്നോ അല്ല. മതം, വംശം, സാമൂഹിക നില എന്നിവയൊന്നും ഈ വൈറസ് പരിഗണിക്കുന്നില്ല. അതാകെ ശ്രമിക്കുന്നത് ലോകമാകെ വ്യാപിക്കാന്‍ മാത്രമാണ്. മുമ്പൊരിക്കലും മനുഷ്യരാശി കണ്ടിട്ടില്ലാത്ത രീതിയില്‍ അതിവേഗമാണ് വൈറസിന്റെ വ്യാപനം'



മൃതദേഹങ്ങള്‍ റോഡുകളിലും നടപ്പാതകളിലും ഉപേക്ഷിക്കപ്പെട്ട രീതിയില്‍ കണ്ടപ്പോള്‍ മുതല്‍ വലിയൊരു ദുരന്തത്തിന്റെ തുടക്കം മാത്രമാണിതെന്ന് പ്രാദേശിക പത്രമായ എക്‌സ്‌പ്രെസോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാഹചര്യം കൂടുതല്‍ മോശമാകാന്‍ പോവുകയാമെന്നും ഇതേ നില തുടരുകയാണെങ്കില്‍ ഗ്വയാക്വിലില്‍ ആയിരങ്ങള്‍ മരിക്കുമെന്നും എക്‌സ്‌പ്രെസോ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പക്ഷേ അപ്പോഴേക്കും സ്ഥിതിഗതികള്‍ അധികൃതരുടെ കൈവിട്ട് പോയിരുന്നു.

'ഞങ്ങള്‍ വളരെ കഠിനമായ ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രസിഡന്റ് ഒളിച്ചിരിക്കുകയാണ്. എല്ലാം താറുമാറായി. ഞങ്ങളെ സഹായിക്കാന്‍ ആരുമില്ല. ഞങ്ങള്‍ക്ക് വല്ലാത്ത ഭയം തോന്നുന്നു.' എഡ്വാര്‍ഡോയുടെ വാക്കുകള്‍ പ്രതിനിധീകരിക്കുന്നത് ആ രാജ്യത്തെ പൗരന്മാരെയാണ്.

ലാറ്റിനമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇക്വഡോര്‍.

Keywords:  News, World, America, Death, Funeral, Dead Body, COVID-19: Ecuador struggles to bury the dead as bodies pile up
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia