കോവിഡ് 19: കൊളംബിയൻ വകഭേദം പടർന്നുപിടിച്ച് ബെൽജിയം നഴ്‌സിംഗ് ഹോമിൽ 7 മരണം; മരിച്ചവർ വാക്സിനേഷൻ പൂർത്തിയാക്കിയവർ; സ്ഥിതി ആശങ്കാജനകമെന്ന് ഡോക്ടർമാർ

 


സേവന്റേം: (www.kvartha.com 05.08.2021) ബെൽജിയം നഴ്‌സിംഗ് ഹോമിൽ കൊറോണ വൈറസിന്റെ കൊളംബിയൻ വകഭേദം പടർന്നുപിടിച്ച് ഏഴ് മരണം. നഴ്‌സിംഗ് ഹോമിലെ അന്തേവാസികൾക്ക് വാക്സിനേഷൻ പൂർത്തിയാക്കിയിരുന്നുവെന്നാണ് റിപോർട്. കൊളംബിയയിൽ ഉത്ഭവിച്ച കോവിഡ് 19 വകഭേദം അടുത്തിടെ യുഎസിൽ കണ്ടെത്തിയിരുന്നു. എന്നാൽ യൂറോപിൽ കേസുകൾ വളരെ വിരളമാണ്.  

കോവിഡ് 19: കൊളംബിയൻ വകഭേദം പടർന്നുപിടിച്ച് ബെൽജിയം  നഴ്‌സിംഗ് ഹോമിൽ 7 മരണം;  മരിച്ചവർ വാക്സിനേഷൻ പൂർത്തിയാക്കിയവർ; സ്ഥിതി ആശങ്കാജനകമെന്ന് ഡോക്ടർമാർ

ബ്രസൽസിന് സമീപമുള്ള സേവന്റേം പട്ടണത്തിലെ നഴ്‌സിംഗ് ഹോമിലാണ് മരണങ്ങൾ നടന്നത്. മരിച്ചവരെല്ലാം എൺപതും തൊണ്ണൂറും വയസ് കഴിഞ്ഞവരാണ്. ഇതിൽ പലരുടെയും ശാരീരിക സ്ഥിതി മോശമായിരുന്നു. നഴ്‌സിംഗ് ഹോമിൽ പരിശോധനയ്‌ക്കെത്തിയ വൈറോളജിസ്റ്റ് മാർക് റൺസ്റ്റ് ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ളുവെൻ യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റാണ് ഇദ്ദേഹം. 

മരിച്ചവരെല്ലാവരും തന്നെ വാക്സിനേഷൻ പൂർത്തിയാക്കിയവരായിരുന്നു എന്ന കാര്യം ആശങ്കാജനകമാണെന്നും മാർക് റൺസ്റ്റ് പറഞ്ഞു.   

SUMMARY: The seven people who died at the nursing home in the Belgian town of Zaventem, near Brussels, were all in their 80s or 90s, and some of them were already in a poor physical condition, said Marc Van Ranst, a virologist at the University of Leuven which conducted tests on the strain found at the nursing home.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia