വാരാന്ത്യ ആഘോഷത്തിനായി സ്വന്തമായി നിര്‍മ്മിച്ച ബിയര്‍ കഴിച്ച് ദമ്പതികള്‍ മരിച്ചു
May 5, 2020, 09:36 IST
നോര്‍ത്തേണ്‍ കേപ്പ്: (www.kvartha.com 05.05.2020) സ്വന്തമായി പാകം ചെയ്ത് നിര്‍മ്മിച്ച ബിയര്‍ കഴിച്ച് ദമ്പതികള്‍ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ നോര്‍ത്തേണ്‍ കേപ്പിലെ പോര്‍ട്ട് നോല്ലോത്തിലാണ് സംഭവം. വീട്ടില്‍ നിന്ന് രണ്ട് ബോട്ടില്‍ ബിയര്‍ പൊലീസ് കണ്ടെത്തി. കൂടുതല്‍ ശാസ്ത്രീയമായ പരിശോധനയ്ക്ക് വേണ്ടി ഇത് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
പൊലീസ് സ്ഥലത്തെത്തുമ്പോഴേക്ക് 42കാരിയായ ഭാര്യ ആദ്യം മരിച്ചിരുന്നു. 54കാരനായ ഭര്‍ത്താവ് ഗുരുതരാവസ്ഥയിലായിരുന്നു. ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാരാന്ത്യ ആഘോഷമാണ് അപകടത്തില്‍ കലാശിച്ചതെന്ന് പൊലീസ് സൂചിപ്പിക്കുന്നതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വീട്ടില്‍ സ്വന്തമായി നിര്‍മ്മിച്ച വൈന്‍ ആണോ മരണ കാരണമെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ലോക് ഡൗണ്‍ നിലവില്‍ വന്നതോടെയാണ് ദക്ഷിണാഫ്രിക്കയില്‍ മദ്യത്തിന്റെ വില്‍പന തടഞ്ഞത്. കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക് ഡൗണില്‍ മദ്യത്തിന്റെ മാത്രമല്ല സിഗരറ്റിന്റെയും വില്‍പനയും ദക്ഷിണാഫ്രിക്കയില്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെ വീടുകളില്‍ മദ്യമുണ്ടാക്കാനുള്ള നിരവധി ശ്രമങ്ങള്‍ പൊലീസ് തകര്‍ത്തിരുന്നു.
Keywords: News, World, South Africa, Couples, Death, Liquor, Police, Hospital, Couple die after consuming home brewed beer in Northern Cape
പൊലീസ് സ്ഥലത്തെത്തുമ്പോഴേക്ക് 42കാരിയായ ഭാര്യ ആദ്യം മരിച്ചിരുന്നു. 54കാരനായ ഭര്‍ത്താവ് ഗുരുതരാവസ്ഥയിലായിരുന്നു. ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാരാന്ത്യ ആഘോഷമാണ് അപകടത്തില്‍ കലാശിച്ചതെന്ന് പൊലീസ് സൂചിപ്പിക്കുന്നതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വീട്ടില്‍ സ്വന്തമായി നിര്‍മ്മിച്ച വൈന്‍ ആണോ മരണ കാരണമെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ലോക് ഡൗണ്‍ നിലവില്‍ വന്നതോടെയാണ് ദക്ഷിണാഫ്രിക്കയില്‍ മദ്യത്തിന്റെ വില്‍പന തടഞ്ഞത്. കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക് ഡൗണില്‍ മദ്യത്തിന്റെ മാത്രമല്ല സിഗരറ്റിന്റെയും വില്‍പനയും ദക്ഷിണാഫ്രിക്കയില്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെ വീടുകളില്‍ മദ്യമുണ്ടാക്കാനുള്ള നിരവധി ശ്രമങ്ങള്‍ പൊലീസ് തകര്‍ത്തിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.