വേശ്യാവൃത്തി ഇല്ലാതാക്കാന്‍ കൗണ്‍സിലര്‍മാര്‍ വേശ്യകളുടെ വേഷംകെട്ടി
Feb 2, 2015, 13:36 IST
റോം: (www.kvartha.com 02/02/2015) വര്‍ധിച്ചുവരുന്ന വേശ്യാവൃത്തി ഇല്ലാതാക്കാന്‍ റോമില്‍ വനിതാ കൗണ്‍സിലര്‍മാര്‍ വേശ്യകളുടെ വേഷംകെട്ടി. കഴിഞ്ഞദിവസം കംപാനിലെ കാസില്‍ വോള്‍ട്ടൂര്‍ണൊയിലായിരുന്നു സംഭവം. കൗണ്‍സിലര്‍മാരായ അനസ്‌തേസ്യ പെട്രല്ലയും സ്‌റ്റെഫാനില്‍ സാന്‍ജെര്‍മാനോയുമാണ് വെല്ലുവിളി ഉയര്‍ത്തുന്ന വേഷംകെട്ടി തെരുവിലിറങ്ങിയത്.
കൗണ്‍സിലര്‍മാര്‍ വേശ്യാവൃത്തി കുറയ്ക്കാനായി മുട്ടിനുമുകളില്‍ നില്‍ക്കുന്ന പാവാടയും കഴുത്തിറക്കിവെട്ടി മാറിടത്തിന്റെ മുക്കാല്‍ ഭാഗവും കാണിക്കുന്ന ടോപ്പും ധരിച്ചാണ് തെരുവിലിറങ്ങിയത്.
സ്ത്രീ സുഖം തേടിയിറങ്ങുന്ന പുരുഷന്മാരെ ലക്ഷ്യമിട്ടാണ് ഇവര്‍ തെരുവിലിറങ്ങിയത്. ഇവരുടെ വസ്ത്രധാരണം കണ്ട് വേശ്യകളെന്നു കരുതി തെറ്റിദ്ധരിച്ച് ആവശ്യക്കാരെത്തും. അങ്ങനെയെത്തുന്നവരോട് വേശ്യാവൃത്തി നിയമവിരുദ്ധമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നതോടൊപ്പം അവര്‍ക്ക് പൗരബോധത്തെക്കുറിച്ചുള്ള ക്ലാസും നല്‍കും.
കൗണ്‍സിലര്‍മാരെ നിരീക്ഷിക്കാനായി മേയറും സംഘവും ഇവരോടൊപ്പം കാറിലെത്തി രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്. ഈ രംഗങ്ങള്‍ കാണുന്നവര്‍ നിയമത്തിനുമുന്നില്‍പ്പെടാതെ വാഹനമോടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇത്തരക്കാരുടെ ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
ഇറ്റാലിയന്‍ നിയമപ്രകാരം വേശ്യാവൃത്തി നടത്തുന്നതും അവരെ സമീപിക്കുന്നതും
കുറ്റകരമാണെന്നിരിക്കെ വേശ്യാ വേഷം ധരിച്ച് പുറത്തിറങ്ങിയ കൗണ്‍സിലര്‍മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാവുന്നതാണ്.
എന്നാല്‍ സ്വന്തം കുടുംബത്തെ മറന്ന് സുഖത്തിനായി വേശ്യകളെ ആശ്രയിക്കുന്ന നഗരത്തിലെ പുരുഷന്മാര്‍ക്കുള്ള മുന്നറിയിപ്പ് മാത്രമായാണ് തങ്ങള്‍ ഇത്തരം പ്രവൃത്തി കൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്. സംഭവം ഇപ്പോള്‍ വാര്‍ത്തയായിരിക്കയാണ്.

Keywords: Councillors dress up as prostitutes in miniskirts and stockings in bid to shame men who stop to pick up roadside sex workers in Italy, Women, Car, Vehicles, Warning, Family, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.