Jaishankar | 'ഇതിനെക്കാളും കഠിനമായ വാക്കുകള്‍ ഉപയോഗിക്കാമായിരുന്നു'; പാകിസ്താനെതിരായ പരാമര്‍ശത്തെ കുറിച്ചുള്ള ഓസ്ട്രിയന്‍ ടിവി അവതാരകന്റെ ചോദ്യത്തിന് ശക്തമായ മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിയന്ന: (www.kvartha.com) പാകിസ്താനെ 'ഭീകരതയുടെ പ്രഭവകേന്ദ്രം' എന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, തനിക്ക് കൂടുതല്‍ കടുത്ത വാക്കുകള്‍ ഉപയോഗിക്കാമായിരുന്നുവെന്ന് ഒരു ഓസ്ട്രിയന്‍ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ പാകിസ്താന്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
                
Jaishankar | 'ഇതിനെക്കാളും കഠിനമായ വാക്കുകള്‍ ഉപയോഗിക്കാമായിരുന്നു'; പാകിസ്താനെതിരായ പരാമര്‍ശത്തെ കുറിച്ചുള്ള ഓസ്ട്രിയന്‍ ടിവി അവതാരകന്റെ ചോദ്യത്തിന് ശക്തമായ മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ദ്വിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം പാദത്തില്‍ വിയന്നയില്‍ എത്തിയ ജയശങ്കര്‍ തിങ്കളാഴ്ച ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രി അലക്സാണ്ടര്‍ ഷാലെന്‍ബര്‍ഗുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ ആഘാതങ്ങള്‍ ഒരു പ്രദേശത്തിനുള്ളില്‍ പരിമിതപ്പെടുത്താനാവില്ലെന്ന് പറഞ്ഞു.

'പാകിസ്താനെ ഭീകരതയുടെ പ്രഭവകേന്ദ്രമെന്നാണ് പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. ഇത് എത്രത്തോളം ന്യായമാണ്. ഈ വാക്ക് ശരിയാകുമോ?', ഓസ്ട്രിയന്‍ ടിവി അവതാരകന്‍ ജയ്ശങ്കറിനോട് ചോദിച്ചു. വിദേശകാര്യ മന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു, 'ഭീകരതയുടെ പ്രഭവ കേന്ദ്രം ഇന്ത്യയുടെ തൊട്ടടുത്താണ്. ഇതിനേക്കാള്‍ കഠിനമായ വാക്കുകള്‍ എനിക്ക് ഉപയോഗിക്കാമായിരുന്നു. പ്രഭവ കേന്ദ്രം എന്നത് വളരെ നയതന്ത്രപരമായ വാക്കാണ്'.

ഇന്ത്യന്‍ പാര്‍ലമെന്റും മുംബൈയും ആക്രമിച്ചതും ഇതേ രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു. 'ഹോട്ടലുകളെയും വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടത്. ആരാണ് എല്ലാ ദിവസവും തീവ്രവാദികളെ നുഴഞ്ഞുകയറാന്‍ അയയ്ക്കുന്നത്', വിദേശകാര്യ മന്ത്രി ചോദിച്ചു.

Keywords:  Latest-News, Austria, Top-Headlines, Pakistan, Minister, Journalist, Media, World, 'Could use harsher words...' Jaishankar to Austria TV anchor's question on words against Pakistan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia