കൊറോണ വൈറസ്; മരണസംഖ്യ പിന്നെയും ഉയരുന്നു; ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക്

 


വുഹാന്‍: (www.kvartha.com 10.02.2020) ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചു കൊണ്ട് കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം ഉയരുകയാണ്. മരണ സംഖ്യ ഉയരുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക് തിരിച്ചു. ഏറ്റവും ഒടുവില്‍ കിട്ടുന്ന വിവരമനുസരിച്ച് 908 ആയി ഉയര്‍ന്നിട്ടുണ്ട്.

ഞായറാഴ്ച്ച ഹുബൈ പ്രവിശ്യയില്‍ മാത്രം 91 പേരാണ് മരിച്ചത്. ഇതോടെ ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 40,000 കവിഞ്ഞു. മേഖലയില്‍ 2618 പേര്‍ക്ക് പുതിയതായി കൊറോണ സ്ഥിരീകരിച്ചു.

കൊറോണ വൈറസ്; മരണസംഖ്യ പിന്നെയും ഉയരുന്നു; ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക്

അതേസമയം കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്ക് ഇന്ത്യ സഹായ വാഗ്ദാനം അറിയിച്ചുകൊണ്ട് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. കൊറോണ ബാധിച്ച് ഉണ്ടായ മരണത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ഹുബൈ പ്രവിശ്യയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ചൈന നല്‍കിയ സഹായത്തിന് പ്രധാനമന്ത്രി നന്ദിയും രേഖപ്പെടുത്തി.

Keywords:  News, World, China, Diseased, Death, Health, Narendra Modi, PM, Coronaviruses; Death toll rises again; WHO expert team to China
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia