കൊറോണ വൈറസിനെ കുറിച്ച് പഠനം നടത്തിയിരുന്ന ചൈനീസ് ഗവേഷകന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു
May 7, 2020, 15:54 IST
ADVERTISEMENT
ന്യൂയോര്‍ക്ക്: (www.kvartha.com 07.05.2020) കൊറോണ വൈറസിനെ കുറിച്ച് പഠനം നടത്തിയിരുന്ന ചൈനീസ് ഗവേഷകന്‍ ബിങ് ലിയു(37) അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. തലയിലും കഴുത്തിലും അടക്കം ശരീരത്തില്‍ നിരവധി വെടിയുണ്ടകള്‍ തറച്ച നിലയില്‍ ബിങ് ലിയുവിനെ സ്വവസതിയില്‍ ശനിയാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയിലെ റിസര്‍ച്ച് അസിസ്റ്റന്റ് പ്രൊഫസറായിരുന്നു ലിയു.
ലിയുവിനെ വെടിവെച്ചുകൊന്നു എന്നു കരുതുന്ന ആളെയും കാറില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സോഫ് ട് വെയര്‍ എഞ്ചിനീയറായ ഹോഗു(46) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാള്‍ ലിയുവിനെ കൊലപ്പെടുത്തിയ ശേഷം തിരിച്ചുവരുമ്പോള്‍ കാറില്‍ വെച്ച് സ്വയം വെടി ഉതിര്‍ത്ത് ആത്മഹത്യ ചെയ്തതാകാം എന്നാണ് ലോക്കല്‍ പൊലീസ് സംശയിക്കുന്നത്.
കൊറോണ വൈറസിന്റെ കോശഘടനയെക്കുറിച്ചുള്ള നിര്‍ണായക പഠനത്തിലായിരുന്നു ലിയുവെന്നാണ് പിറ്റ്സ്ബര്‍ഗ് സര്‍വകലാശാല അറിയിച്ചത്.
മരിച്ച രണ്ടുപേരും മറ്റ് രാജ്യത്ത് നിന്നുള്ളവരായതിനാല്‍ കേസിന്റെ ഗൗരവം കൂടും. മാത്രവുമല്ല, ലിയു നിര്‍ണായകമായ പഠനത്തില്‍ ഏര്‍പ്പെട്ടിരുന്ന ആളെന്ന നിലയില്‍ മേലധികാരികളുടെ വിലയിരുത്തലിന് ശേഷമാകും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാവുകയെന്ന് ലോക്കല്‍ പൊലീസ് അറിയിച്ചു.
Keywords: Coronavirus: Professor Bing Liu's murder fuels wild theories, New York, China, Researchers, Dead, America, Police, Gun attack, Probe, World.

ലിയു തുടങ്ങിവെച്ച ഗവേഷണങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും സര്‍വകലാശാല പുറത്തിറക്കിയ അനുസ്മരണ കുറിപ്പില്‍ പറയുന്നു.
Keywords: Coronavirus: Professor Bing Liu's murder fuels wild theories, New York, China, Researchers, Dead, America, Police, Gun attack, Probe, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.