കൊറോണ രോഗികളെ കൂട്ടത്തോടെ പാക് അധീന കശ്മീരിലേക്ക് മാറ്റി പാക്കിസ്ഥാൻ സൈന്യം, പ്രതിഷേധവുമായി തദ്ദേശവാസികൾ, അടിസ്ഥാനസൗകര്യങ്ങളോ ആരോഗ്യ രക്ഷ സംവിധാനങ്ങളും ഇല്ലാതെയുള്ള നീക്കം മരണത്തിനു വഴിയൊരുക്കുമെന്ന് ആശങ്ക

മിർപൂർ: (www.kvartha.com 27.03.2020) പാകിസ്ഥാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരെ പാക് അധീന കശ്മീരിലെ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നു. പ്രദേശവാസികളുടെ കടുത്ത എതിർപ്പ് വകവെക്കാതെയാണ് പാക്കിസ്ഥാൻ സൈന്യത്തിന്റെ നീക്കം. പാക് അധീന കശ്മീരിന് പുറമെ ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ മേഖലയിലേക്കും കൊറോണ രോഗികളെ മാറ്റുന്നുണ്ട്.
പാക് അധീന കശ്മീരിലെ മിര്‍പുര്‍ അടക്കമുള്ള പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ പാക് സൈന്യം കൊറോണ ഐസൊലേഷന്‍ സെന്റര്‍ തയ്യാറാക്കി. ഈ സ്ഥലത്തേക്കാണ് പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള രോഗികളെ കൊണ്ടുവരുന്നത്.

കൊറോണ രോഗികളെ കൂട്ടത്തോടെ പാക് അധീന കശ്മീരിലേക്ക് മാറ്റി പാക്കിസ്ഥാൻ സൈന്യം, പ്രതിഷേധവുമായി തദ്ദേശവാസികൾ, അടിസ്ഥാനസൗകര്യങ്ങളോ ആരോഗ്യ രക്ഷ സംവിധാനങ്ങളും ഇല്ലാതെയുള്ള നീക്കം മരണത്തിനു വഴിയൊരുക്കുമെന്ന് ആശങ്ക

ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ ആരോഗ്യ രക്ഷാ സംവിധാനങ്ങളോ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരെയോ ലഭ്യമാക്കാതെയാണ് രോഗികളെ കൂട്ടത്തോടെ മാറ്റുന്നത്. പാക്കിസ്ഥാൻ സൈന്യത്തിന്റെ ഈ നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് പ്രദേശവാസികൾ ഉയർത്തുന്നത്. ആവശ്യമായ പ്രതിരോധ  സൗകര്യങ്ങൾ ഒരുക്കാതെ തങ്ങളുടെ പ്രദേശങ്ങളിലേക്ക് വലിയ തോതില്‍ പാകിസ്താനിലെ മറ്റ് പ്രദേശങ്ങളിലുള്ള കൊറോണ രോഗികളെ കൊണ്ടുവരുന്നതിനെ അത്യധികം ഭീതിയോടെയാണ് നാട്ടുകാർ നോക്കിക്കാണുന്നത്. കൊറോണ രോഗികളെ പുറമെനിന്ന് കൊണ്ടുവരുന്നത് പ്രദേശത്ത് രോഗം പടര്‍ന്നുപിടിക്കാനും തദ്ദേശവാസികളെ രോഗാതുരരാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

കൊറോണ രോഗികളെ കൂട്ടത്തോടെ പാക് അധീന കശ്മീരിലേക്ക് മാറ്റി പാക്കിസ്ഥാൻ സൈന്യം, പ്രതിഷേധവുമായി തദ്ദേശവാസികൾ, അടിസ്ഥാനസൗകര്യങ്ങളോ ആരോഗ്യ രക്ഷ സംവിധാനങ്ങളും ഇല്ലാതെയുള്ള നീക്കം മരണത്തിനു വഴിയൊരുക്കുമെന്ന് ആശങ്ക

എന്നാല്‍ പ്രതിഷേധങ്ങളെയും ആശങ്കകളെയും പാക് സൈന്യം കണക്കിലെടുത്തിട്ടില്ല. പാക് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള പഞ്ചാബ് പ്രവിശ്യയെ വെച്ച്‌ നോക്കുമ്പോൾ അത്ര പ്രാധാന്യമില്ലാത്ത സ്ഥലങ്ങളാണ് പാക് അധീന കശ്മീരും ഗില്‍ജിത്- ബാള്‍ട്ടിസ്താന്‍ന് മേഖലകള്‍.
ചെറിയ അസുഖങ്ങള്‍ക്ക് പോലും ചികിത്സ ലഭ്യമാക്കാൻ കഷ്ടപ്പെടുന്ന തങ്ങള്‍ക്കിടയില്‍ മഹാമാരി ഇടിത്തീയാകുമെന്നാണ് പ്രദേശവാസികളുടെ ഭീതി. പഞ്ചാബിനെപ്പറ്റി മാത്രമാണ് പാക് സൈന്യം ചിന്തിക്കുന്നതെന്നും. ഇവിടം പാകിസ്താന്റെ ചവറ്റുകൂനയാണെന്നാണ് പാക് സൈന്യം കരുതുന്നതെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

Summary: Coronavirus: Pakistan Army Forcibly Shifting COVID19 Patients to PoK and Gilgit Region
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia