ലൈംഗിക ബന്ധത്തിലൂടെ കോവിഡ് പകരുമോ? സാധ്യത ഉയര്‍ത്തി ചൈനീസ് സംഘത്തിന്റെ പഠനം; രോഗ ബാധിതരുടെ ശുക്ലപരിശോധനയില്‍ വൈറസിന്റെ സാന്നിധ്യം
May 8, 2020, 12:55 IST
ബെയ്ജിങ്: (www.kvartha.com 08.05.2020) ലൈംഗിക ബന്ധത്തിലൂടെ കോവിഡ് പകരും എന്നതിനുള്ള സാധ്യത ഉയര്‍ത്തി ചൈനീസ് സംഘത്തിന്റെ പഠനം. കോവിഡ് ബാധിതരുടെ ശുക്ലപരിശോധന നടത്തിയ ഗവേഷണ സംഘം വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 38 പുരുഷന്‍മാരുടെ ശുക്ലപരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഷാങ്കയി മുന്‍സിപ്പല്‍ ആശുപത്രിയുടെ റിപ്പോര്‍ട്ട് ജാമ നെറ്റ് വര്‍ക്ക് ഓപ്പണില്‍ വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.
എന്നാല്‍ ഇതുസംബന്ധിച്ച തുടര്‍ പഠനങ്ങള്‍ ഇതുവരെ നടത്താത്തതിനാല്‍ ശുക്ലത്തില്‍ എത്ര നേരം വൈറസിന് നിലനില്‍ക്കാനാവുമെന്നോ ലൈംഗിക ബന്ധത്തിലൂടെ അത് പങ്കാളിക്ക് പകരുമെന്നോ ഉള്ള കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്ററിലിറ്റി ജേണലില്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പഠനത്തിന് വിരുദ്ധമായ കാര്യങ്ങളാണ് പുതിയ പഠനത്തിലുള്ളത്. പഴയ പഠന പ്രകാരം രോഗം സ്ഥിരീകരിച്ച് എട്ട് ദിവസം കഴിഞ്ഞ ശേഷം നടത്തിയ ശുക്ല പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല.
പുതിയ പഠനത്തില്‍ തീവ്രമായ രോഗബാധയേറ്റവര്‍ ഉണ്ടായതാവാം ശുക്ലത്തിലെ വൈറസ് സാന്നിധ്യത്തിന് കാരണമെന്നാണ് അനുമാനം.

Keywords: Coronavirus found in patients' semen in small Chinese study, Beijing, China, Health, Health & Fitness, Hospital, Treatment, Researchers, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.