ഇനിയും നിയന്ത്രണ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ആപത്ത്; ആഫ്രിക്കയില്‍ 1.90 ലക്ഷം പേര്‍ കൊവിഡ് ബാധിതരായി മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
May 8, 2020, 11:40 IST
നെയ്‌റോബി: (www.kvartha.com 08.05.2020) കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വ്യാപനം തടഞ്ഞു നിര്‍ത്താനായില്ലെങ്കില്‍ ആഫ്രിക്കയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 83000 മുതല്‍ 1.90 ലക്ഷം പേര്‍ വരെ കൊവിഡ് ബാധിതരായി മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനത്തിലാണ് ഈ മുന്നറിയിപ്പുള്ളത്.
ആഫ്രിക്കയില്‍ കൊവിഡ് നിയന്ത്രണ നടപടികളൊന്നും നടപ്പാക്കിയിട്ടില്ലെന്ന അനുമാനത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു നിരീക്ഷണം ലോകാരോഗ്യ സംഘടന നടത്തിയത്. മിക്ക രാജ്യങ്ങളും പൊതുചടങ്ങുകള്‍ക്കും അന്താരാഷ്ട്ര യാത്രകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആഫ്രിക്ക ഇതുവരെയും ഇത്തരം കടുത്ത നടപടികളിലേക്ക് കടന്നിട്ടില്ല.
'മേഖലയിലെ പല സര്‍ക്കാരുകളും കടുത്ത നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അടുത്ത കുറച്ച് വര്‍ഷത്തേക്ക് കൊവിഡ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും. വൈറസ് പരിശോധന നടത്തുകയും കണ്ടെത്തുകയും ചികിത്സിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ട്', ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ മേധാവി മാത്ഷിധിസോ മൊയ്തി പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഏകദേശം 3.6 ലക്ഷത്തിനും 55 ലക്ഷത്തിനുമിടയില്‍ പേര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടും. അതില്‍ 82,000-1.67 ലക്ഷം ഓക്‌സിജന്‍ ആവശ്യമുള്ള ഗുരുതര കേസുകളും 52,000-1.07,ലക്ഷം അതീവ ഗുരുതര കേസുകളുമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നു.
എന്നാല്‍ ആഫ്രിക്കയില്‍ ഒരു ലക്ഷത്തിന് ഒരു വെന്റിലേറ്റര്‍ ലഭ്യത മാത്രമാണുള്ളത്. ഒരു ലക്ഷം പേര്‍ക്ക് ലഭ്യമായ തീവ്രപരിചരണ യൂണിറ്റാവട്ടെ ഒന്നില്‍ താഴെയും.
അള്‍ജീരിയ, ദക്ഷിണാഫ്രിക്ക, കാമറൂണ്‍ എന്നിവയെയും കൊവിഡ് സാരമായി ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.
ഡബ്ല്യുഎച്ച്ഒ ആഫ്രിക്കയില്‍ നടത്തിയ പഠനത്തില്‍ 47 രാജ്യങ്ങളെ മാത്രമാണ് ഉള്‍ക്കൊള്ളുന്നത്. ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളെയും ഉള്‍ക്കൊള്ളിച്ചല്ല പഠനം നടത്തിയത്. ജിബൂട്ടി, സൊമാലിയ, സുഡാന്‍, ഈജിപ്ത്, ലിബിയ, ടുണീഷ്യ, മൊറോക്കോ എന്നിവയെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഭൂഖണ്ഡത്തിലെ 47 രാജ്യങ്ങളില്‍ 35,097 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 1,231 പേര്‍ മരിച്ചു.
Keywords: News, World, Africa, WHO, COVID19, Health, Death, Patient, Coronavirus could kill up to 190,000 in Africa in first year if not contained says WHO
ആഫ്രിക്കയില്‍ കൊവിഡ് നിയന്ത്രണ നടപടികളൊന്നും നടപ്പാക്കിയിട്ടില്ലെന്ന അനുമാനത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു നിരീക്ഷണം ലോകാരോഗ്യ സംഘടന നടത്തിയത്. മിക്ക രാജ്യങ്ങളും പൊതുചടങ്ങുകള്‍ക്കും അന്താരാഷ്ട്ര യാത്രകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആഫ്രിക്ക ഇതുവരെയും ഇത്തരം കടുത്ത നടപടികളിലേക്ക് കടന്നിട്ടില്ല.
'മേഖലയിലെ പല സര്‍ക്കാരുകളും കടുത്ത നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അടുത്ത കുറച്ച് വര്‍ഷത്തേക്ക് കൊവിഡ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും. വൈറസ് പരിശോധന നടത്തുകയും കണ്ടെത്തുകയും ചികിത്സിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ട്', ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ മേധാവി മാത്ഷിധിസോ മൊയ്തി പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഏകദേശം 3.6 ലക്ഷത്തിനും 55 ലക്ഷത്തിനുമിടയില്‍ പേര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടും. അതില്‍ 82,000-1.67 ലക്ഷം ഓക്‌സിജന്‍ ആവശ്യമുള്ള ഗുരുതര കേസുകളും 52,000-1.07,ലക്ഷം അതീവ ഗുരുതര കേസുകളുമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നു.
എന്നാല്‍ ആഫ്രിക്കയില്‍ ഒരു ലക്ഷത്തിന് ഒരു വെന്റിലേറ്റര്‍ ലഭ്യത മാത്രമാണുള്ളത്. ഒരു ലക്ഷം പേര്‍ക്ക് ലഭ്യമായ തീവ്രപരിചരണ യൂണിറ്റാവട്ടെ ഒന്നില്‍ താഴെയും.
അള്‍ജീരിയ, ദക്ഷിണാഫ്രിക്ക, കാമറൂണ്‍ എന്നിവയെയും കൊവിഡ് സാരമായി ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.
ഡബ്ല്യുഎച്ച്ഒ ആഫ്രിക്കയില്‍ നടത്തിയ പഠനത്തില്‍ 47 രാജ്യങ്ങളെ മാത്രമാണ് ഉള്‍ക്കൊള്ളുന്നത്. ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളെയും ഉള്‍ക്കൊള്ളിച്ചല്ല പഠനം നടത്തിയത്. ജിബൂട്ടി, സൊമാലിയ, സുഡാന്‍, ഈജിപ്ത്, ലിബിയ, ടുണീഷ്യ, മൊറോക്കോ എന്നിവയെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഭൂഖണ്ഡത്തിലെ 47 രാജ്യങ്ങളില്‍ 35,097 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 1,231 പേര്‍ മരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.