കൊറോണ: പ്രമേഹരോഗികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം, ബ്രിട്ടനില്‍ മരിച്ചവരില്‍ 26 ശതമാനവും പ്രമേഹബാധിതർ, ഇന്ത്യക്കാർക്കും മുന്നറിയിപ്പ്
May 15, 2020, 16:01 IST
ADVERTISEMENT
ലണ്ടൻ: (www.kvartha.com 15.05.2020) ലോകമെങ്ങും കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ ഏറ്റവും ജാഗ്രത പുലർത്തേണ്ടത് പ്രമേഹരോഗികളെന്ന് മുന്നറിയിപ്പ്. പ്രമേഹമുള്ളവര്‍ക്ക് കൊറോണ ബാധിച്ചാല്‍ മരണസാധ്യത വളരെയേറെയാണെന്ന് പഠനം പറയുന്നു. ഇംഗ്ലണ്ടിലെ വിവിധ ആശുപത്രികളില്‍ നടത്തിയ പഠനത്തില്‍ ബ്രിട്ടനില്‍ മരിച്ചവരില്‍ 26 ശതമാനവും പ്രമേഹബാധിതരാണെന്ന് കണ്ടെത്തി. മാര്‍ച്ച് 31 മുതല്ക്കാണ് കോവിഡ് രോഗികളില്‍ നിലവിലുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചത്. അന്നുമുതല്‍ റിപ്പോർട്ട് ചെയ്യപ്പെട്ട 22,332 മരണങ്ങളില്‍ 5,873 പേര്‍ക്ക് പ്രമേഹം ഉണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇത് ആകെ മരിച്ചവരുടെ 26 ശതമാനത്തിലേറെ വരും.
രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് പ്രതിരോധശേഷി കുറയ്ക്കുകയും സാര്‍സ്-കോവിഡ്-2 വിന് എതിരായി വളരെ മന്ദഗതിയില്‍, ദുര്‍ബലമായി മാത്രം പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉളവാകുകയും ചെയ്യും. ഇതാണ് പ്രമേഹരോഗികള്‍ കൂടുതലായി മരിക്കാന്‍ കാരണമെന്നു പഠനത്തിൽ വ്യക്തമാക്കുന്നു. ഈ മുന്നറിയിപ്പ് ഏറെ ജാഗ്രതയോടെ കാണേണ്ടത് ഇന്ത്യയാണെന്നും പഠനത്തിലുണ്ട്. ഇന്ത്യന്‍ വംശജര്‍ക്ക് പ്രമേഹത്തിനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ നാലിരട്ടിയാണ്. ക്യാൻസർ പോലുള്ള മാരകരോഗമുള്ളവര്‍ വീടുകളില്‍ തന്നെ കഴിയുമ്പോൾ പ്രമേഹരോഗികള്‍ വ്യായാമങ്ങള്‍ക്കും മറ്റുമായി പുറത്തു പോകുന്നത് രോഗം പടരുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ് എന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് കൊറോണ ലക്ഷണങ്ങളുള്ളവർ വീടിനകത്ത് തന്നെ കഴിയണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നത്.
കോവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത് ഡിമെന്‍ഷ്യാ അഥവാ മറവിരോഗമുള്ളവരാണ്. മൊത്തം മരണസംഖ്യയില്‍ ഏകദേശം 18% വരും ഇക്കൂട്ടര്‍. മൂന്നാം സ്ഥാനത്തുള്ളത് ശ്വാസകോശ രോഗമുള്ളവരും. മരണമടഞ്ഞവരില്‍ 14% പേര് വൃക്ക സംബന്ധിച്ച ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും 10% പേര് ഹൃദ്രോഗികളും ഏഴ് ശതമാനം ആസ്മ രോഗികളുമാണെന്നും പഠനം വെളിപ്പെടുത്തുന്നു.
Summary: Corona: Diabetics should be more cautious

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.