കരച്ചില്‍ നിര്‍ത്തിയില്ല:നവജാതശിശുവിനെ മാതാവ് ശ്വാസം മുട്ടിച്ച് കൊന്നു
May 29, 2016, 13:20 IST
വാഷിംഗ്ടണ്‍: (www.kvartha.com 29.05.2016) കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് നവജാതശിശുവിനെ മാതാവ് ശ്വാസം മുട്ടിച്ച് കൊന്നു. യു.എസിലെ നോര്‍ത്ത് കരോലിനയിലാണ് സംഭവം. ഇരുപത്തിരണ്ടുകാരിയായ ആഷിയ മാരി പച്ചേക്കോ എന്ന യുവതിയാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കരച്ചില്‍ നിര്‍ത്താത്തിനെ തുടര്‍ന്ന് ശ്വാസംമുട്ടിച്ച് കൊന്നത്.
തന്റെ നെഞ്ചോട് ചേര്‍ത്താണ് ആഷിയ മകനെ കൊന്നത്. എന്നാല്‍ താന്‍ മനപൂര്‍വമല്ല കുഞ്ഞിനെ കൊന്നതെന്നും അപ്രതീക്ഷിതമായി അങ്ങനെ സംഭവിച്ചു പോയതാണെന്നുമാണ് ആഷിയ പറയുന്നത്.
മെയ് 20നാണ് ആഷിയ മകന്‍ ടെയ്‌ലര്‍ക്ക് ജന്മം നല്‍കിയത്. കുഞ്ഞ് ജനിച്ചപ്പോള്‍ ടെയ്‌ലര്‍ സുഖമായി ഇരിക്കുന്നുവെന്നും അവനെ താന്‍ ഒരുപാടു സ്‌നേഹിക്കുന്നുവെന്നും അവന്റെ അമ്മയായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും പറഞ്ഞ് ആഷിയ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
മെയ് 20നാണ് ആഷിയ മകന്‍ ടെയ്‌ലര്‍ക്ക് ജന്മം നല്‍കിയത്. കുഞ്ഞ് ജനിച്ചപ്പോള്‍ ടെയ്‌ലര്‍ സുഖമായി ഇരിക്കുന്നുവെന്നും അവനെ താന്‍ ഒരുപാടു സ്‌നേഹിക്കുന്നുവെന്നും അവന്റെ അമ്മയായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും പറഞ്ഞ് ആഷിയ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
കുഞ്ഞ് മരിച്ച വിവരം അറിഞ്ഞെത്തിയ അധികൃതര്‍ മൂക്കിലും വായിലും പരിക്കേറ്റനിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് താന്‍ മകനെ നെഞ്ചോട് ചേര്‍ത്ത് ഞെരിച്ചുവെന്ന് ആഷിയ പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
Also Read:
മധ്യവയസ്‌കനെ അടിച്ച് പരിക്കേല്‍പിച്ച കേസില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു
Keywords: Cops Respond To Baby Not Breathing, Learn Mom Killed It, Washington, Dead Body, Hospital, Police, Facebook, Poster, U.S, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.