ഒരു യുവതി ഫ്ളാറ്റിനുള്ളില്‍ മയങ്ങിക്കിടക്കുന്നു; സമീപത്തായി വെട്ടിനുറുക്കിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങളും; കാഴ്ച കണ്ട് ഞെട്ടി പൊലീസ്

 


കറാച്ചി: (www.kvartha.com 11.12.2021) പാകിസ്താനിലെ കറാചിയില്‍ 70-കാരനെ കൊലപ്പെടുത്തിയശേഷം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഫ്ളാറ്റിലുണ്ടായിരുന്ന 45 വയസ്സുള്ള യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

കറാചി സദ്ദാറിലെ ഒരു ഫ്ളാറ്റില്‍ നിന്നാണ് 70-കാരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തത്. യുവതിയാണ് കൊലപാതകം നടത്തിയതെന്നും ഇതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ സുബൈര്‍ ശെയ്ഖ് പറഞ്ഞു.

ഒരു യുവതി ഫ്ളാറ്റിനുള്ളില്‍ മയങ്ങിക്കിടക്കുന്നു; സമീപത്തായി വെട്ടിനുറുക്കിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങളും; കാഴ്ച കണ്ട് ഞെട്ടി പൊലീസ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


സദ്ദാറിലെ ഒരു പഴയ അപാര്‍ട്മെന്റ് കെട്ടിടത്തിലെ ഫ്ളാറ്റിന് സമീപം മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തുന്നത്. തുടര്‍ന്ന് ഫ്ളാറ്റിന്റെ വാതില്‍ തുറന്ന് അകത്തുകടന്നപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഒരു യുവതി ഫ്ളാറ്റിനുള്ളില്‍ മയങ്ങിക്കിടക്കുകയായിരുന്നു. ഇവരുടെ സമീപത്തായി വെട്ടിനുറുക്കിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. ഫ് ളാറ്റിലെ പല ഭാഗങ്ങളിലും മൃതദേഹാവശിഷ്ടങ്ങള്‍ ചിതറികിടക്കുന്ന നിലയിലുമായിരുന്നു.

സംഭവത്തില്‍ 45-കാരിയെ ഉടന്‍ കസ്റ്റഡിയിലെടുത്തു. അമിത അളവില്‍ ചില മരുന്നുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഏറെനേരം അബോധാവസ്ഥയിലായിരുന്നു. ബോധം വീണ്ടെടുത്തിന് ശേഷമാണ് യുവതിയെ ചോദ്യംചെയ്യാനായത്. കൊല്ലപ്പെട്ടത് തന്റെ ഭര്‍ത്താവായ മുഹമ്മദ് സൊഹൈല്‍ ആണെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി. എന്നാല്‍ പിന്നീട് ഇയാള്‍ തന്റെ ഭര്‍തൃസഹോദരനാണെന്നും പറഞ്ഞു.

അതേസമയം, ഇരുവരും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചിരുന്നതായാണ് അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞത്. ഇരുവരും തമ്മില്‍ പലപ്പോഴും പണത്തെച്ചൊല്ലി വഴക്കിട്ടിരുന്നതായും അയല്‍ക്കാര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് സൊഹൈലിന് മറ്റൊരു കുടുംബമുണ്ടെന്നും കണ്ടെത്തി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇവര്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് പറഞ്ഞു.

അതിനിടെ, യുവതിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ സുബൈര്‍ ശെയ്ഖ് പറഞ്ഞു. 70-കാരനെ കൊല്ലാനും മൃതദേഹം വെട്ടിനുറുക്കാനും ഉപയോഗിച്ച കത്തിയും ചുറ്റികയും ഫ്ളാറ്റില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. രക്തംപുരണ്ടനിലയില്‍ യുവതിയുടെ വസ്ത്രങ്ങള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. ചോദ്യംചെയ്യലിനിടെ കൂസലില്ലാതെയാണ് യുവതി ഓരോന്നിനും മറുപടി നല്‍കിയതെന്നും ഇത് ആശ്ചര്യപ്പെടുത്തിയെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords:  Cops Open Karachi Flat, Find Dismembered Body Parts, Woman Sleeping, Karachi, Pakistan, Killed, Woman, Arrested, Police, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia